മലയാളി താരം അലിഷാന്‍ ഷറഫുവിന്റെ മികവ്; ഒമാനെ തകര്‍ത്ത് യുഎഇ

ഏഷ്യാ കപ്പില്‍ യുഎഇയ്ക്ക് 42 റണ്‍സ് ജയം
Alishan Sharaf and Muhammad Wasim team up
അലിഷാൻ ഷറഫു, മുഹമ്മദ് വസീം സഖ്യം (Asia Cup 2025)x
Updated on
1 min read

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന ഒമാനെതിരായ പോരാട്ടത്തില്‍ യുഎഇയ്ക്ക് തകര്‍പ്പന്‍ ജയം. 42 റണ്‍സിനാണ് അവര്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഒമാന്റെ പോരാട്ടം 18.4 ഓവറില്‍ 130 റണ്‍സില്‍ അവസാനിച്ചു.

മലയാളി താരം അലിഷാന്‍ ഷറഫു, ക്യാപ്റ്റന്‍ മുഹമ്മദ് വസീം എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് യുഎഇ പൊരുതാവുന്ന സ്‌കോറിലെത്തിയത്. അലിഷാന്‍ ഷറഫു 38 പന്തില്‍ ഒരു സിക്‌സും 7 ഫോറും സഹിതം 51 റണ്‍സെടുത്തു. കളിയിലെ താരമായതും അലിഷാന്‍ ഷറഫുവാണ്.

മുഹമ്മദ് വസീം 54 പന്തില്‍ 69 റണ്‍സെടുത്തു. 6 ഫോറും 3 സിക്‌സും പറത്തിയാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

Alishan Sharaf and Muhammad Wasim team up
ഏഷ്യകപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം, മാച്ച് റഫറിയെ പുറത്താക്കണം, പരാതി നല്‍കി പാക് ക്രിക്കറ്റ് ബോര്‍ഡ്

വിജയം തേടിയിറങ്ങിയ ഒമാനായി മൂന്ന് താരങ്ങള്‍ മാത്രമാണ് പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ജതിന്ദര്‍ സിങ് (20), ആര്യന്‍ ബിഷ്ട് (24), വിനയ് ശുക്ല (20) എന്നിവര്‍ മാത്രമാണ് ക്രീസില്‍ അല്‍പ്പ നേരമെങ്കിലും നിന്നത്.

യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ഹൈദര്‍ അലി, മുഹമ്മദ് ജവാദുല്ല എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് രോഹിദ് ഒരു വിക്കറ്റെടുത്തു.

Alishan Sharaf and Muhammad Wasim team up
'പഹല്‍ഗാമില്‍ സംഭവിച്ചത് മറക്കരുത്'; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആ നിര്‍ദേശം നല്‍കിയത് ഗംഭീര്‍, റിപ്പോര്‍ട്ട്
Summary

Asia Cup 2025: This marked the first points in Asia Cup 2025 for UAE. Oman's chances of reaching Super 4 stage ended with the loss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com