അതാനു ദാസിന് പ്രീക്വാര്‍ട്ടറില്‍ തോല്‍വി; അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ഒളിംപിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ടോക്യോ: ഒളിംപിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. വെള്ളിയാഴ്ച ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍ കടന്നെങ്കിലും മുന്നേറാന്‍ കഴിഞ്ഞില്ല.

പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ഫുറുക്കാവയോട് തോറ്റാണ് അതാനു ദാസ് നാട്ടിലേക്ക് മടങ്ങുന്നത്. 6-4നാണ് ജപ്പാന്‍ താരത്തിന്റെ ജയം. ആദ്യ സെറ്റ് 27-25ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലിം രണ്ടാം സെറ്റില്‍ അതാനു 28-28ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 27-28ന് അതാനു ജയിച്ചി. 

എന്നാല്‍ നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലേക്ക് എത്തി. ഇവിടെ 27-26ന് അതാനു ജയം പിടിച്ചു. ഇതോടെ അമ്പെയ്ത്തില്‍ പൂര്‍ണ നിരാശയോടെ ഇന്ത്യന്‍ സംഘം ടോക്യോയില്‍ നിന്ന് തിരിക്കുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER