3 ​​ഗോളിന് ജയിച്ചു, പക്ഷേ ബാഴ്‌സലോണ സെമിയില്‍ പുറത്ത്

സ്പാനിഷ് കപ്പ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ സോസിഡാഡ് പോരാട്ടം
pedri after copa match
FC Barcelonax
Updated on
1 min read

മാഡ്രിഡ്: മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിട്ടും നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയില്‍ പുറത്ത്. അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോരാട്ടമാണ് ബാഴ്‌സ ജയിച്ചു കയറിയത്.

എന്നാല്‍ ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് തോറ്റത് രണ്ടാം പാദത്തില്‍ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. രണ്ടാം പാദത്തില്‍ 3-0ത്തിനാണ് കറ്റാലന്‍ സംഘം ജയിച്ചത്. എന്നാല്‍ അഗ്രിഗേറ്റില്‍ 3-4 എന്ന നിലയില്‍ ലീഡ് വിടാതെ അത്‌ലറ്റിക്കോ ഫൈനലിലേക്ക് മുന്നേറി. ഏപ്രില്‍ 19നു നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ സോസിഡാഡുമായി ഏറ്റുമുട്ടും.

pedri after copa match
കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം

മാര്‍ക്ക് ബെമല്‍ നേടിയ ഇരട്ട ഗോളുകളും റഫീഞ്ഞയുടെ ഒരു ഗോളുമാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്. കളിയുടെ 29, 72 മിനിറ്റുകളിലാണ് ബെമലിന്റെ ഗോളുകള്‍. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് റഫീഞ്ഞയുടെ പെനാല്‍റ്റി ഗോള്‍ വന്നത്.

13 വർഷങ്ങൾക്കു ശേഷമാണ് അത്‍ലറ്റിക്കോ സ്പാനിഷ് കപ്പിന്റെ ഫൈനലിലേക്ക് എത്തുന്നത്. 2013ലാണ് അവർ അവസാനമായി സ്പാനിഷ് കപ്പിന്റെ ഫൈനൽ കളിച്ചത്. അന്ന് ന​ഗര വൈരികളായ റയൽ മാഡ്രിഡിന് വീഴ്ത്തി കിരീടവും സ്വന്തമാക്കി. അവരുടെ പത്താം സ്പാനിഷ് കപ്പ് കിരീടമായിരുന്നു അത്. 11ാം കിരീടത്തിനായാണ് അവർ ഇത്തവ കലാശപ്പോരിനെത്തുന്നത്. റയൽ സോസിഡാഡിന്റെ ഏഴാം സ്പാനിഷ് കപ്പ് ഫൈനലാണിത്. അവർ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്.

pedri after copa match
സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്
Summary

FC Barcelona, Copa del Rey: Atlético Madrid reached the Copa del Rey final for the first time since 2013

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com