'പന്തെറിയാന്‍ മാത്രമല്ല'; മഗ്രാത്തിന് നേരെ തിരിഞ്ഞ് പെരുമ്പാമ്പ്, താരം ചെയ്തത്- വീഡിയോ 

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മഗ്രാത്ത് പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു
പെരുമ്പാമ്പിനെ പിടികൂടുന്ന മഗ്രാത്തിന്റെ ദൃശ്യം
പെരുമ്പാമ്പിനെ പിടികൂടുന്ന മഗ്രാത്തിന്റെ ദൃശ്യം
Updated on: 
1 min read

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മഗ്രാത്ത് പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. താന്‍ പന്തെറിയുന്നതില്‍ മാത്രമല്ല, പാമ്പിനെ പിടികൂടുന്നതിലും വിദഗ്ധനാണെന്ന് തെളിയിച്ച് പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു. 

വീട്ടിലെത്തിയ ഭീമന്‍ പാമ്പിനെ ഭയമേതുമില്ലാതെ പിടികൂടുന്ന വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സുരക്ഷയ്ക്കായി നിലം തുടക്കുന്ന മോപ് ഒരു കൈയില്‍ വെച്ച് മറുകൈ കൊണ്ട് പാമ്പിനെ പിടികൂടി കൊണ്ടുപോകുന്നതാണ് വിഡിയോയിലുള്ളത്. 

വീട്ടില്‍ നുഴഞ്ഞുകയറിയ പാമ്പിനെ പിടികൂടുന്നതിനിടെയാണ്, പെരുമ്പാമ്പ് ആക്രമിക്കാന്‍ മുതിര്‍ന്നത്. എന്നാല്‍ വിദഗ്ധമായി മഗ്രാത്ത് അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പലരും മഗ്രാത്തിന്റെ വൈദഗ്ധ്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER