ആഷസ്; ചരിത്രമെഴുതി ഓസീസ് ഇലവന്‍; ഒരേ സമയം രണ്ട് 'തദ്ദേശീയ' താരങ്ങള്‍ ടീമില്‍

ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ മുതല്‍
Scott Boland and Brendan Doggett in Australia jersey
സ്കോട്ട് ബോളണ്ടും ബ്രണ്ടൻ ഡോ​​​ഗ്ഗെറ്റും, Ashesx
Updated on
1 min read

പെര്‍ത്ത്: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുമ്പോള്‍ ചരിത്രമെഴുതി ഓസീസ് ടീം സെലക്ഷന്‍. ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ ഒരേസമയം പ്ലെയിങ് ഇലവനില്‍ കളിക്കാനിറങ്ങുന്നു എന്നതാണ് ഒന്നാം ടെസ്റ്റിനുള്ള ഇലവനെ വേറിട്ടു നിര്‍ത്തുന്നത്.

31കാരനായ ഫാസ്റ്റ് ബൗളര്‍ ബ്രണ്ടന്‍ ഡോഗ്ഗെറ്റ് ഓസീസ് ടീമിനായി അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം മറ്റൊരു പേസര്‍ സ്‌കോട്ട് ബോളണ്ടും ടീമിലുണ്ട്. ഇരുവരും ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കമുള്ള ആദിവാസി വംശ പരമ്പരയിലുള്ള താരങ്ങളാണ്. സ്‌കോളണ്ട് നേരത്തെ തന്നെ ഓസീസിനായി കളിക്കുന്നുണ്ട്. ഒരേസമയം ഇത്തരത്തിലുള്ള രണ്ട് താരങ്ങള്‍ ഒരുമിച്ച് ഇലവനില്‍ വരുന്നത് ആദ്യമാണ്. ഓസ്‌ട്രേലിയയിലെ വോറിമി സമുദായത്തില്‍ നിന്നുള്ള താരമാണ് ഡോഗ്ഗെറ്റ്.

ആരാണ് 'തദ്ദേശീയര്‍'

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ 'തദ്ദേശീയര്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് ബ്രണ്ടന്‍ ഡോഗ്ഗെറ്റും സ്‌കോട്ട് ബോളണ്ടും. തദ്ദേശീയര്‍ എന്ന പദം ആ മണ്ണിലെ ആദ്യ കാല ജനസമൂഹത്തിലെ പിന്‍ഗാമികള്‍, പ്രത്യേകിച്ച് 'ആദിവാസി', 'ടോറസ് സ്‌ട്രെയിറ്റ് ഐലന്‍ഡര്‍' സമൂഹങ്ങളെയാണ് സൂചിപ്പിക്കുന്നത്. അവര്‍ ഭൂഖണ്ഡത്തിലെ ആദ്യകാല നിവാസികളാണ്. എഎഫ്എല്ലിലും റഗ്ബി ലീഗിലും ഈ സമൂഹങ്ങള്‍ക്ക് സമ്പന്നമായ കായിക സാന്നിധ്യമുണ്ട്. എന്നാല്‍ ക്രിക്കറ്റിലെ പ്രാതിനിധ്യം പരിമിതമാണ്. അതുകൊണ്ടാണ് ബാഗി ഗ്രീനില്‍ രണ്ട് തദ്ദേശീയ കളിക്കാര്‍ ഒരേസമയം ഇടംപിടിക്കുന്നത് ചരിത്ര നിമിഷമായി മാറുന്നത്.

Scott Boland and Brendan Doggett in Australia jersey
ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും; ഏകദിന ടീമിലേക്ക് പരിഗണിക്കില്ല

ഓസീസ് ടീമില്‍ കളിക്കാനിറങ്ങുന്ന അഞ്ചാമത്തെ മാത്രം തദ്ദേശീയ താരമാണ് ഡോഗ്ഗറ്റ്. ഫെയ്ത് തോമസ്, ജാസന്‍ ഗില്ലെസ്പി, സ്‌കോട് ബോളണ്ട് എന്നിവര്‍ പുരുഷ ടീമിലും വനിതാ ടീമിലെ ആഷ്‌ലി ഗാര്‍ഡ്‌നറുമാണ് തദ്ദേശീയരെന്നു വിളിക്കപ്പെടുന്ന മുന്‍ താരങ്ങള്‍. ഓസീസ് പുരുഷ ടീമില്‍ കളിച്ച ആദ്യ തദ്ദേശീയ താരം ഗില്ലെസ്പിയാണ്. കമിലറോയ് ആദിവാസി വിഭാഗക്കാരനാണ് ഗില്ലെസ്പി.

കമ്മിന്‍സ് ഇല്ല

ഒന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കളിക്കുന്നില്ല. സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്. കമ്മിന്‍സിനു പുറമെ നിര്‍ണായക പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിലില്ല. ഇരുവര്‍ക്കും പരിക്കാണ് വില്ലനായത്. ഇതോടെയാണ് ഡോഗ്ഗെറ്റും ബോളണ്ടും ഒരേസമയം ടീമിലെത്തിയത്.

പ്ലെയിങ് ഇലവന്‍: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, ജാക് വെതറല്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ബ്രണ്ടന്‍ ഡോഗ്ഗെറ്റ്, സ്‌കോട്ട് ബോളണ്ട്.

Scott Boland and Brendan Doggett in Australia jersey
'പരിശീലനത്തിനിടെ ഒരു ഫോണ്‍ കോള്‍ വന്നു', 2011 ലോകകപ്പ് നേടുന്നതില്‍ സത്യസായി ബാബയുടെ അനുഗ്രഹവും തുണയായി; ഓര്‍മ്മിച്ച് സച്ചിന്‍
Summary

Ashes: Australia is poised to make history by fielding two Indigenous cricketers, Brendan Doggett and Scott Boland.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com