മൂന്നാം ടെസ്റ്റിന് മുന്‍പ് ഓസ്‌ട്രേലിയക്ക് തിരിച്ചടി; പരിക്കേറ്റ് പേസര്‍ ജെയിംസ് പാറ്റിന്‍സന്‍ പുറത്ത്

മൂന്നാം ടെസ്റ്റിന് മുന്‍പ് ഓസ്‌ട്രേലിയക്ക് തിരിച്ചടി; പരിക്കേറ്റ് പേസര്‍ ജെയിംസ് പാറ്റിന്‍സന്‍ പുറത്ത്
ജെയിംസ് പാറ്റിൻസൻ/ ട്വിറ്റർ
ജെയിംസ് പാറ്റിൻസൻ/ ട്വിറ്റർ
Updated on
1 min read

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം  ടെസ്റ്റിന് ഒരുങ്ങുന്ന ഓസ്‌ട്രേലിയന്‍  ടീമിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സന്‍ ടീമില്‍ നിന്ന് പുറത്തായി.  മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് പാറ്റിന്‍സനെ പരിഗണിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ടീമില്‍ നിന്ന് ജെയിംസ് പാറ്റിന്‍സനെ ഒഴിവാക്കി. വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്- ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

പാറ്റിന്‍സന്റെ പകരക്കാരനെ ഓസീസ് പ്രഖ്യാപിച്ചിട്ടില്ല. ഒന്നും രണ്ടും ടെസ്റ്റുകളില്‍ പ്ലെയിങ് ഇലവനില്‍ പാറ്റിന്‍സന്‍ സ്ഥാനം നേടിയിരുന്നില്ല. നാലാം ടെസ്റ്റിന് മുന്നോടിയായി താരത്തിന്റെ പരിക്ക് മാറിയാല്‍ ടീമില്‍ തിരിച്ചെത്തും. അപ്പോഴും പരിക്ക് മാറിയില്ലെങ്കില്‍ മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com