'മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

സൂപ്പർ 8 പോരാട്ടങ്ങൾ നാളെ മുതൽ
Australia's Josh Inglis reacts after missing a catch opportunity during the T20 World Cup cricket match
australia vs omanap
Updated on
1 min read

പല്ലക്കീല്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. പല്ലക്കീലില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒമാനെ നേരിടും. വൈകീട്ട് ഏഴ് മുതലാണ് പോരാട്ടം. ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായി കഴിഞ്ഞതിനാല്‍ മത്സര ഫലം പ്രസക്തമല്ല.

സിംബാബ്‌വെയോടും പിന്നാലെ ശ്രീലങ്കയോടും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് ഓസീസിന്റെ ഞെട്ടിക്കുന്ന പുറത്താകല്‍. ഗ്രൂപ്പ് ചാംപ്യന്‍മാരാകുമെന്നു പ്രതീക്ഷിക്കുപ്പെട്ട ഓസ്‌ട്രേലിയ മറക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റായി ഇത്തവണത്ത ലോക പോരാട്ടം മാറി. ദുര്‍ബലരായ ഒമാനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി നിരാശ കുറയ്ക്കുകയായിരിക്കും ഓസീസ് ടീം ലക്ഷ്യം വയ്ക്കുന്നത്.

Australia's Josh Inglis reacts after missing a catch opportunity during the T20 World Cup cricket match
'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം'

സൂപ്പര്‍ 8

സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഒരു ഗ്രൂപ്പിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ് സൂപ്പര്‍ 8 സ്റ്റേജില്‍ നേര്‍ക്കുനേര്‍ വരുന്നത്.

നാളെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ 8 പോരാട്ടം തുടങ്ങുന്നത്. ന്യൂസിലന്‍ഡും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്.

22ന് സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരങ്ങള്‍. വൈകീട്ട് 3 മുതല്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, വൈകീട്ട് 7 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക.

Australia's Josh Inglis reacts after missing a catch opportunity during the T20 World Cup cricket match
കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം
Summary

australia vs oman, T20 World Cup: Devastated Australia strive for motivation in face-saving Oman clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com