പ്രോട്ടീസിനെ എറിഞ്ഞിട്ടു! ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയവുമായി ഓസീസ്

3 വിക്കറ്റുകള്‍ വീഴ്ത്തി ജോഷ് ഹെയ്‌സല്‍വുഡ്, ബെന്‍ ഡ്വാര്‍ഷുയിസ്
Josh Hazlewood celebrates wicket
ജോഷ് ഹെയ്സൽവു‍ഡ് സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്നു (Australia vs South Africa)x
Updated on
1 min read

ഡാര്‍വിന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ മിന്നും ജയം പിടിച്ച് ഓസ്‌ട്രേലിയ. ഓസീസ് 17 റണ്‍സിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 178 റണ്‍സിനു ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍ അവസാനിച്ചു.

3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡ്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരുടെ മികച്ച ബൗളിങ് പ്രോട്ടീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ആദം സാംപ രണ്ടും ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

71 റണ്‍സെടുത്ത റിയാന്‍ റികല്‍ടനും 37 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സും മാത്രമാണ് പൊരുതിയത്. മറ്റാരും ക്രീസില്‍ അധികം നില്‍ക്കാഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയായി.

Josh Hazlewood celebrates wicket
'21 തവണ പൂജ്യത്തിനു ഔട്ടായാൽ ടീമിന് പുറത്ത്'- ​ഗംഭീർ പറഞ്ഞ വാക്കുകൾ പ്രചോദിപ്പിച്ചെന്ന് സഞ്ജു (വിഡിയോ)

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഓസ്ട്രേലിയക്കായി ടിം ഡേവിഡ് കത്തും ഫോം ആവര്‍ത്തിച്ചു. ഒരുവേള തകര്‍ച്ച മുന്നില്‍ കണ്ട ഓസീസിനെ 52 പന്തില്‍ 8 സിക്സും 4 ഫോറും സഹിതം 83 റണ്‍സ് അടിച്ചെടുത്ത് ടിം ഡേവിഡ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

13 പന്തില്‍ 35 റണ്‍സടിച്ച് കാമറോണ്‍ ഗ്രീന്‍ ഡേവിഡിനെ പിന്തുണച്ചു. താരം 3 സിക്സും 4 ഫോറും പറത്തി. മറ്റൊരാളും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.

ടി20 ലോകകപ്പിലടക്കം ഓപ്പണ്‍ ചെയ്യുമെന്നു പ്രഖ്യാപിച്ച ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്- ട്രാവിസ് ഹെഡ് സഖ്യം ആദ്യ പോരില്‍ ക്ലിക്കായില്ല. മാര്‍ഷ് 13 റണ്‍സുമായി മടങ്ങി. താരം ഒരു സിക്സും ഫോറുമടിച്ച് മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ഹെഡ് 7 പന്തില്‍ 2 റണ്‍സുമായി മടങ്ങി.

19കാരനായ യുവ താരം ക്വെയ്ന എംഫകയുടെ മികച്ച ബൗളിങാണ് ഓസീസിനെ വെട്ടിലാക്കിയത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ലുന്‍ഗി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ, സെനുരന്‍ മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റെടെത്തു.

Josh Hazlewood celebrates wicket
അടുത്ത സേവാഗിനെ ഇന്ത്യ കണ്ടെത്തി; യുവതാരത്തെ പ്രകീര്‍ത്തിച്ച് ഓസീസ് മുന്‍ നായകന്‍
Summary

Australia vs South Africa: Australia beat South Africa in a thrilling T20I encounter, posting a competitive total of 178 runs in their 20 overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com