കത്തും ഫോം തുടര്‍ന്ന് ടിം ഡേവിഡ്! പറത്തിയത് 8 സിക്‌സുകള്‍; പ്രോട്ടീസിന് മുന്നില്‍ 179 റണ്‍സ് ലക്ഷ്യം
ഡാര്‍വിന്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയ 178 റണ്‍സില്‍ ഓള്‍ ഔട്ടായി. 52 പന്തില്‍ 8 സിക്‌സും 4 ഫോറും സഹിതം 83 റണ്‍സ് അടിച്ചെടുത്ത ടിം ഡേവിഡിന്റെ പോരാട്ടം ഓസീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.
13 പന്തില്‍ 35 റണ്‍സടിച്ച് കാമറോണ്‍ ഗ്രീന്‍ ഡേവിഡിനെ പിന്തുണച്ചു. താരം 3 സിക്‌സും 4 ഫോറും പറത്തി. മറ്റൊരാളും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.
ടി20 ലോകകപ്പിലടക്കം ഓപ്പണ്‍ ചെയ്യുമെന്നു പ്രഖ്യാപിച്ച ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്- ട്രാവിസ് ഹെഡ് സഖ്യം ആദ്യ പോരില്‍ ക്ലിക്കായില്ല. മാര്‍ഷ് 13 റണ്‍സുമായി മടങ്ങി. താരം ഒരു സിക്‌സും ഫോറുമടിച്ച് മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ഹെഡ് 7 പന്തില്‍ 2 റണ്‍സുമായി മടങ്ങി.
19കാരനായ യുവ താരം ക്വെയ്‌ന എംഫകയുടെ മികച്ച ബൗളിങാണ് ഓസീസിനെ വെട്ടിലാക്കിയത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ലുന്‍ഗി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ, സെനുരന്‍ മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റെടെത്തു.
Australia vs South Africa: In a tense series opener at the Marrara Cricket Ground in Darwin, Tim David once again lived up to his billing as one of the most explosive finishers in world cricket.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


