ഓസ്‌ട്രേലിയ 'ത്രിശങ്കുവില്‍', സൂപ്പര്‍ 8 കാണുമോ? 'വിദൂര' സാധ്യത ബാക്കിയുണ്ട്!

ഇന്നത്തെ സിംബാബ്‌വെ- അയര്‍ലന്‍ഡ് മത്സര ഫലം നിര്‍ണായകം
Australia's Josh Inglis reacts after missing a catch opportunity during the T20 World Cup cricket match between Sri Lanka and Australia
ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇം​ഗ്ലിസ് australia vs sri lankaap
Updated on
1 min read

പല്ലക്കീല്‍: സിംബാബ്‌വെക്ക് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് സൂപ്പര്‍ 8 മോഹങ്ങള്‍ ത്രിശങ്കുവിലായി. ശ്രീലങ്കക്കെതിരെ ജയം അനിവാര്യമായിരുന്നു ഓസീസിന്. എന്നാല്‍ കാര്യങ്ങള്‍ അവരുടെ വഴിക്കു നിന്നില്ല.

ബി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്ക സൂപ്പര്‍ 8ല്‍ എത്തിക്കഴിഞ്ഞു. ഇനിയുള്ള സ്ഥാനത്തേക്ക് സിംബാബ്‌വെയും ഓസ്‌ട്രേലിയയുമാണ് മത്സര രംഗത്തുള്ളത്. സിംബാബ്‌വെയ്ക്ക് രണ്ട് കളികളും ഓസ്‌ട്രേലിയക്ക് ഒരു കളിയുമാണ് ബാക്കിയുള്ളത്.

സിംബാബ്‌വെ ഇന്ന് അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ഈ മത്സരം ജയിച്ചാല്‍ സിംബാബ്‌വെ അടുത്ത ഘട്ടത്തിലേക്ക് കയറും. സിംബാബ്‌വെ ഇന്ന് തോറ്റാല്‍ ഓസീസിനു നേരിയ പ്രതീക്ഷ ബാക്കിയുണ്ടാകും. സിംബാബ്‌വെ ഇന്ന് അയര്‍ലന്‍ഡിനേയും ഈ മാസം 19ന് ശ്രീലങ്കയേയുമാണ് നേരിടേണ്ടത്.

Australia's Josh Inglis reacts after missing a catch opportunity during the T20 World Cup cricket match between Sri Lanka and Australia
റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

സിംബാബ്‌വെ ഇന്ന് അയര്‍ലന്‍ഡിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റാല്‍ സിംബാബ്‌വെ, അയര്‍ലന്‍ഡ് ടീമുകള്‍ക്കും രണ്ട് ജയമായിരിക്കും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക.

മുകളില്‍ പറഞ്ഞ രീതിയില്‍ സിംബാബ്‌വെ ഇനിയുള്ള രണ്ട് മത്സരങ്ങളും തോറ്റാല്‍ ഓസ്‌ട്രേലിയക്ക് ഒമാനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി സൂപ്പര്‍ 8 യോഗ്യത നേടാം. ചുരുക്കത്തില്‍ ഒരു വിദൂര സാധ്യത ഇപ്പോഴും ഓസ്‌ട്രേലിയക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്.

Australia's Josh Inglis reacts after missing a catch opportunity during the T20 World Cup cricket match between Sri Lanka and Australia
ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക
Summary

australia vs sri lanka, T20 World Cup: Australia remain in third place with two points from three matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com