ബാങ്കോക്കിലും സിഡ്‌നിയിലും ജയിച്ചു, ഇനി കൊളംബോ! ഇന്ത്യന്‍ ക്രിക്കറ്റിന് 'സൂപ്പര്‍ സണ്‍ഡേ'; ഓസീസിനെയും വീഴ്ത്തി

ടി20 പരമ്പരയിലെ ആദ്യ പോരില്‍ ഓസ്‌ട്രേലിയ വനിതാ ടീമിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍
india team celebration
australia women vs india womenx
Updated on
1 min read

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അപൂര്‍വമായൊരു ഞായറാണിന്ന്. മൂന്ന് ഇന്ത്യന്‍ ടീമുകള്‍ ഇന്ന് കളത്തിലുള്ള ദിവസം. അതില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യന്‍ വനിതകള്‍ ജയിച്ചു കയറി. ഇനി പുരുഷ ടീമിന്റെ ഊഴമാണ്. ഇന്ന് ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് പോരാട്ടം അരങ്ങേറാനിരിക്കെ ഇന്ത്യയുടെ രണ്ട് വനിതാ ടീമുകള്‍ ജയിച്ചു കയറിയതിന്റെ ആവേശം പുരുഷ ടീമിനു പ്രചോദനമാകും.

വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ വനിതാ എ ടീം പാകിസ്ഥാന്‍ വനിതാ എ ടീമിനെ എട്ടു നിലയില്‍ പൊട്ടിച്ചു. പിന്നാലെ അങ്ങ് സിഡ്‌നിയില്‍ ഇന്ത്യന്‍ വനിതാ സീനിയര്‍ സംഘം ഓസ്‌ട്രേലിയയേയും വീഴ്ത്തി. ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

മഴ തടസപ്പെടുത്തിയ കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമമനുസരിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 18 ഓവറില്‍ 133 റണ്‍സിനു ഓള്‍ ഔട്ടായി. പിന്നീട് മഴ പെയ്തതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 5.1 ഓവറില്‍ 30 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഇന്ത്യന്‍ വനിതകള്‍ 5.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 50 റണ്‍സ് അടിച്ചെടുത്താണ് ജയം പിടിച്ചത്.

india team celebration
ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ

11 പന്തില്‍ 1 ഫോറും 2 സിക്‌സും സഹിതം 21 റണ്‍സെടുത്തു മികച്ച തുടക്കമിട്ട് ഷെഫാലി വര്‍മ മടങ്ങി. എന്നാല്‍ 16 റണ്‍സുമായി സ്മൃതി മന്ധാനയും 3 പന്തില്‍ 9 റണ്‍സുമായി ജെമിമ റോഡ്രിഗ്‌സും കൂടുതല്‍ നഷ്ടങ്ങളില്ലാതെ അതിവേഗം ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകളെ 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയുടെ ബൗളിങാണ് വെട്ടിലാക്കിയത്. ശ്രീ ചരണി, രേണുക സിങ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

30 റണ്‍സെടുത്ത ജോര്‍ജിയ വരേമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഫോബ് ലിച്ഫീല്‍ഡ് (26), എല്ലിസ് പെറി (20) എന്നിവരും പിടിച്ചു നിന്നു. ജോര്‍ജിയ വോള്‍ 18 റണ്‍സടിച്ചു. മറ്റാരും തിളങ്ങിയില്ല. വാലറ്റം അതിവേഗമാണ് കൂടാരം കയറിയത്. അതോടെ ഓസീസ് വനിതകള്‍ 133ല്‍ ഒതുങ്ങി.

india team celebration
കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്!
Summary

australia women vs india women: Harmanpreet Kaur's India Women got off to a brilliant start in their series against Sophie Molineux's Australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com