ക്രീസില്‍ ജെമിമയും ഹര്‍മന്‍പ്രീതും, പ്രതീക്ഷ! ഫൈനലുറപ്പിക്കാന്‍ ഇന്ത്യ പൊരുതുന്നു

ജെമിമ റോഡ്രിഗസിനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും അര്‍ധ സെഞ്ച്വറി
 Jemimah Rodrigues, Harmanpreet Kaur batting
ജെമിമ റോഡ‍്ര​ഗസ്, ​ഹർമൻപ്രീത് കൗർ, australia women vs india womenx
Updated on
2 min read

മുംബൈ: വനിതാ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യ പൊരുതുന്നു. 339 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍. ഇന്ത്യക്കായി ജെമിമ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിക്കുന്നു.

പ്രതിക റാവലിനു പകരം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഷഫാലി വര്‍മയ്ക്കു തിളങ്ങാനായില്ല. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ താരത്തെ നഷ്ടമായി. ഷഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. താരം 10 റണ്‍സ് മാത്രമാണ് എടുത്തത്. സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. സ്മൃതി മന്ധാനയാണ് മടങ്ങിയത്. രണ്ട് വിക്കറ്റുകളും കിം ഗാര്‍ത് നേടി.

മൂന്നാം സ്ഥാനത്തിറങ്ങിയ ജെമിമ റോഡ്രിഗസ് 81 റണ്‍സും നാലാം സ്ഥാനത്തെത്തിയ ഹര്‍മന്‍പ്രീത് 66 റണ്‍സും നേടി ക്രീസില്‍ തുടരുന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 100 റണ്‍സിനു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തി. ജെമിമ 10 ഫോറും ഹര്‍മന്‍ 6 ഫോറും 2 സിക്സും അടിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സില്‍ ഓള്‍ ഔട്ടായി. ഫോബ് ലിച്ഫീല്‍ഡ് സെഞ്ച്വറിയും എല്ലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഓസീസ് വനിതകള്‍ മികച്ച സ്‌കോറുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ 400 കടക്കുമെന്നു തോന്നിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ ഓസീസ് കുതിപ്പിനു കടിഞ്ഞാണിടുകയായിരുന്നു. അവസാന ഓവറില്‍ ഒരു റണ്ണൗട്ടടക്കം ഓസീസിന് 3 വിക്കറ്റുകളാണ് നഷ്ടമായത്.

 Jemimah Rodrigues, Harmanpreet Kaur batting
രോഹിത് ശര്‍മ കെകെആറിലേക്ക്? സൂര്യന്‍ നാളെയും ഉദിക്കും, 'കെ നൈറ്റില്‍' അസാധ്യം!

2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന കരുത്തുറ്റ നിലയില്‍ മുന്നേറിയ ഓസീസിന് 265ല്‍ എത്തുമ്പോഴേക്കും 6 വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ആഷ്‌ലി ഗാര്‍ഡ്‌നര്‍ നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 300 കടത്തിയത്.

22കാരിയായ ലിച്ഫീല്‍ഡിന്റെ മൂന്നാം ഏകദിന ശതകമാണിത്. കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ച് നേടി താരം ക്രീസ് വിട്ടു. 77 പന്തില്‍ താരം 100 റണ്‍സിലെത്തി. 17 ഫോറും 3 സിക്‌സും സഹിതം 93 പന്തില്‍ 119 റണ്‍സുമായി ലിച്ഫീല്‍ഡ് ഒടുവില്‍ പുറത്തായി. താരത്തെ പുറത്താക്കി അമന്‍ജോത് കൗറാണ് ഇന്ത്യക്ക് ആശ്വാസം പകര്‍ന്നത്.

എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സെടുത്തു. 6 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി.

 Jemimah Rodrigues, Harmanpreet Kaur batting
ലിച്ഫീല്‍ഡ് 119, എല്ലിസ് പെറി 77, ആഷ്‌ലി ഗാര്‍ഡ്‌നര്‍ 63; ഇന്ത്യയ്ക്ക് ഫൈനലിലെത്താന്‍ 339 റണ്‍സ്

പിന്നീട് തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ആറാമതെത്തിയ ആഷ്‌ലി 45 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 63 റണ്‍സ് വാരിയാണ് സ്‌കോര്‍ 300 കടത്തിയത്.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള്‍ മഴ വില്ലനായതോടെ കളി നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.

ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 15 പന്തില്‍ 5 റണ്‍സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബെത് മൂണി (24), അന്നബെല്‍ സതര്‍ലാന്‍ഡ് (3), തഹില മഗ്രാത്ത് (12), കിം ഗാര്‍ത് (17), അലന കിങ് (4), സോഫി മൊണിനെക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Summary

australia women vs india women: Jemimah Rodrigues and Harmanpreet Kaur are keeping the fans invested in the game as the duo bring up their 100-run stand. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com