ത്രില്ലറില്‍ പൊരുതി വീണു; വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് വെങ്കലം

ഏഴ് ഗെയിമുകള്‍ കണ്ട ത്രില്ലര്‍ പോരായിരുന്നു സെമിയില്‍ കണ്ടത്. അവസാന ഗെയിമില്‍ പക്ഷേ ഇന്ത്യന്‍ സഖ്യത്തിനു കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതെ വന്നത് നിര്‍ണായകമായി
സുതീര്‍ഥ മുഖര്‍ജി- അയ്ഹിക മുഖര്‍ജി സഖ്യം/ പിടിഐ
സുതീര്‍ഥ മുഖര്‍ജി- അയ്ഹിക മുഖര്‍ജി സഖ്യം/ പിടിഐ
Updated on: 
1 min read

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു വെങ്കല മെഡല്‍ കൂടി. വനിതാ ടേബിള്‍ ടെന്നീസ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. 

ഇന്ത്യയുടെ സുതീര്‍ഥ മുഖര്‍ജി- അയ്ഹിക മുഖര്‍ജി സഖ്യം സെമിയില്‍ പൊരുതി വീണതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ ചാ സുയോങ്- പാക് സുഗ്‌യോങ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്ത്തിയത്. 

ഏഴ് ഗെയിമുകള്‍ കണ്ട ത്രില്ലര്‍ പോരായിരുന്നു സെമിയില്‍ കണ്ടത്. അവസാന ഗെയിമില്‍ പക്ഷേ ഇന്ത്യന്‍ സഖ്യത്തിനു കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതെ വന്നത് നിര്‍ണായകമായി. ഏഴാം പോര് 2-11നു വിജിയിച്ചാണ് കൊറിയന്‍ സഖ്യം ഫൈനലിലേക്ക് മുന്നേറിയത്. 

13 സ്വര്‍ണം, 21 വെള്ളി, 22 വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്. ആകെ 56 മെഡലുകള്‍ ഇതുവരെ ഇന്ത്യ ഹാങ്ചൗവില്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER