ബബിത ഫോഗട്ടിന്റെ സഹോദരി റിതിക മരിച്ച നിലയില്‍; പരാജയത്തിന്റെ നിരാശയില്‍ ആത്മഹത്യയെന്ന് സൂചന

ഭാരത്പൂരില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നേരിയ വ്യത്യാസത്തിലാണ് റിതിക തോല്‍വിയിലേക്ക് വീണത്
ബബിത ഫോഗട്ടിനും, റിതിക ഫോഗട്ടിനുമൊപ്പം റിതിക/ഫോട്ടോ: ട്വിറ്റര്‍
ബബിത ഫോഗട്ടിനും, റിതിക ഫോഗട്ടിനുമൊപ്പം റിതിക/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഫോഗട്ട്(17) മരിച്ച നിലയില്‍. ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റേയും, ബബിത ഫോഗട്ടിന്റേയും സഹോദരിയാണ്. റെസ്ലിങ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റതിന് പിന്നാലെ റിതിക ആത്മഹത്യ ചെയ്തതായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാന തലത്തില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരമാണ് റിതിക. ഭാരത്പൂരില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നേരിയ വ്യത്യാസത്തിലാണ് റിതിക തോല്‍വിയിലേക്ക് വീണത്. ഈ തോല്‍വിയുടെ ആഘാതമാണ് ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. 

ഫോഗട്ട് കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു റിതിക. ഗിത, ബബിത എന്നിവരുടെ പിതാവും, ദ്രോണാചാര്യ ജേതാവുമായ മഹാവീര്‍ ഫോഗട്ടിന്റെ കീഴിലാണ് റിതിക പരിശീലനം നേടിയത്. മഹാവീര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ വിദ്യാര്‍ഥിയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com