മികച്ച ഫുട്‌ബോള്‍ താരം; ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം റോഡ്രിക്ക്

അയ്റ്റാന ബോന്‍മാറ്റി മികച്ച വനിതാ താരം, കാര്‍ലോ ആന്‍സലോട്ട് മികച്ച പരിശീലകന്‍
Ballon d’Or 2024- Rodri, Bonmati win
റോഡ്രിയും അയ്റ്റാന്‍ ബോന്‍മാറ്റിയും പുരസ്കാരങ്ങളുമായിഎക്സ്
Updated on
1 min read

പാരിസ്: 2024ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്. മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് സ്പാനിഷ് താരം തന്നെയായ ബാഴ്‌സലോണയുടെ അയ്റ്റാന ബോന്‍മാറ്റിക്കാണ്.

സ്പെയിനിനു യൂറോ കപ്പ് സമ്മാനിക്കുന്നതിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കുന്നതിലും റോഡ്രിയുടെ സംഭവാന വലുതായിരുന്നു. മധ്യനിരയില്‍ താരം കളി മെനയുന്നതില്‍ നിര്‍ണായകമായി നിന്നു.

റയല്‍ മാഡ്രിഡിനു ലാ ലിഗ, ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ച കാര്‍ലോ ആന്‍സലോട്ടിയാണ് മികച്ച പുരുഷ ടീം പരിശീലകന്‍. അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീം പരിശീലക എമ്മ ഹെയ്‌സാണ് മികച്ച വനിതാ പരിശീലക.

മികച്ച പുരുഷ ടീം ക്ലബായി റയല്‍ മാഡ്രിഡിനെ തിരഞ്ഞെടുത്തു. ബാഴ്‌സലോണ ഫെമിനിയാണ് മികച്ച വനിതാ ക്ലബ്.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്, ബയേണ്‍ മ്യൂണിക്ക്), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്, റയല്‍ മാഡ്രിഡ്) എന്നിവര്‍ക്കാണ്. ഇരുവരും 52 ഗോളുകളാണ് വലയിലാക്കിയത്.

സ്‌പെയിന്‍, ബാഴ്‌സലോണ കൗമാര വിസ്മയം ലമീന്‍ യമാലിനാണ് കോപ ട്രോഫി. സോക്രട്ടീസ് പുരസ്‌കാരം ജനിഫര്‍ ഹെര്‍മോസോയ്ക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com