ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

അരങ്ങേറ്റത്തില്‍ 11 റണ്‍സെടുത്ത് മലയാളി താരം സജന സജീവന്‍
BAN v IND (W), 1st T20I
ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടംട്വിറ്റര്‍
Updated on
1 min read

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ 146 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. ടോസ് നേടി ഇന്ത്യ ബാറ്റിങിനിറങ്ങുകയായിരുന്നു.

യസ്തിക ഭാട്ടിയ (36), ഷെഫാലി വര്‍മ (31), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30), റിച്ച ഘോഷ് (23) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മലയാളി താരം സജന സജീവന്‍ 11 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 11 റണ്‍സെടുത്തു. സ്മൃതി മന്ധാന (9)യ്ക്ക് തിളങ്ങാനായില്ല.

ബംഗ്ലാദേശിനായി റബെയ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറൂഫ അക്തര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഫരിഹ ട്രിസ്‌ന, ഫഹിമ ഖാതൂന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

BAN v IND (W), 1st T20I
'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com