കുതിപ്പ് അവസാനിച്ചു, ആദ്യ തോൽവി ഏറ്റുവാങ്ങി ബെംഗളൂരു; എതിരില്ലാത്ത ഒരു ഗോളിന് ജയം നേടി എടികെ മോഹന്‍ ബഗാന്‍ 

സീസണില്‍ എടികെയുടെ അഞ്ചാം ജയമാണിത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on
1 min read

ഫത്തോര്‍ഡ: ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ തോൽവി അറിഞ്ഞ് ബെംഗളൂരു എഫ് സി. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ ബെംഗളൂരുവിനെ കീഴടക്കി. സീസണില്‍ എടികെയുടെ അഞ്ചാം ജയമാണിത്. 

ഡേവിഡ് വില്യംസാണ് എടികെയുടെ വിജയ ഗോള്‍ നേടിയത്. കളിയുടെ 33-ാം മിനിറ്റില്‍ കാള്‍ മക്ഹ്യു നല്‍കിയ ലോങ് പാസ് സ്വീകരിച്ച വില്യംസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ  73-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബെംഗളൂരു താരം ക്ലെയ്റ്റന്‍ സില്‍വ നഷ്ടപ്പെടുത്തിയതോടെ കളി പൂർണമായും എടികെയുടെ വരുതിയിലെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com