'എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചു കെട്ടി'; ലാലിഗ കിരീടം നിലനിർത്തി ബാഴ്‌സലോണ

ആദ്യ പകുതിയിൽ തന്നെയാണ് ബാഴ്സ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
Barcelona fc
Barcelona Retain La Liga Title with 2-0 Win Over Real Madrid. Barcelona/x
Updated on
1 min read

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ വീണ്ടും ലാലിഗ കിരീടം നേടിയത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ പതിനാല് പോയിന്റ് നേടിയാണ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സലോണ ഇപ്പോൾ ഉള്ളത്.

Barcelona fc
1, 6, 6, 6, 6, 6, 4, 6, 1, 0... 23 പന്തിൽ 65 റൺസ്, 'അന്യായം അണ്ണ... അന്യായം'! അർധ സെഞ്ച്വറിക്ക് ശേഷം ഉർവിൽ ഉയർത്തിയ പേപ്പറിൽ എന്ത്...?

ആദ്യ പകുതിയിൽ തന്നെയാണ് ബാഴ്സ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മാർക്കസ് റാഷ്‌ഫോർഡ് ആണ് ബാഴ്സയ്ക്കായി ആദ്യ ഗോൾ നേടിയത്. 18-ാം മിനിറ്റിൽ സ്‌പെയിന്‍ താരം ഡാനി ഓള്‍മോയുടെ മികച്ച ഫ്ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ ടോറസ് മാഡ്രിഡിന്റെ വലയിലേക്ക് എത്തിച്ച് രണ്ടാം ഗോൾ സ്വന്തമാക്കി.

Barcelona fc
'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

രണ്ടാം പകുതിയിൽ ഗോളിനായി റയല്‍ മാഡ്രിഡ് താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും ലക്ഷ്യം കാണാൻ ആയില്ല. 29-ാം തവണയാണ് ബാഴ്‌സ ലാലിഗ കിരീടം സ്വന്തമാക്കുന്നത്. അതേ സമയം, റയല്‍ മാഡ്രിഡിന് ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല.

Summary

Barcelona Retain La Liga Title with 2-0 Win Over Real Madrid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com