ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്ക് അറ്റ്‌ലാന്റയെ വീഴ്ത്തിയ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടിയാണ് ഹാരി കെയ്ന്‍ പുതു ചരിത്രം എഴുതിയത്
Harry Kane goal celebration
Harry Kanex
Updated on
1 min read

മ്യൂണിക്ക്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോര്‍ഡുള്ള ഹാരി കെയ്ന്‍ പുതിയ ചരിത്രം രചിച്ചു. ചാംപ്യന്‍സ് ലീഗില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന അനുപമ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്ക് അറ്റ്‌ലാന്റയെ വീഴ്ത്തിയ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടിയാണ് ഹാരി കെയ്ന്‍ പുതു ചരിത്രം എഴുതിയത്.

66 മത്സരങ്ങളില്‍ നിന്നാണ് കെയ്ന്‍ 50 ചാംപ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയത്. ചാംപ്യന്‍സ് ലീഗില്‍ 50 അതില്‍ കൂടുതല്‍ ഗോളുകളുള്ള താരങ്ങളുടെ എലീറ്റ് പട്ടികയില്‍ താരം 10ാം സ്ഥാനക്കാരനായി തന്റെ പേരും എഴുതി ചേര്‍ത്തു.

2023ല്‍ ബയേണില്‍ ചേര്‍ന്ന ശേഷം താരം 34 ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്നു 29 ഗോളുകള്‍ നേടി. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്നപ്പോള്‍ കെയ്ന്‍ 32 കളിയില്‍ നിന്നു 21 ഗോളുകളും നേടിയിരുന്നു. ഈ സീസണില്‍ ബയേണിനായി താരം ചാംപ്യന്‍സ് ലീഗില്‍ 9 കളിയില്‍ നിന്നു 10 ഗോളുകളാണ് വലയിലാക്കിയത്.

Harry Kane goal celebration
കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ 4-1നു വിജയിച്ചിരുന്നു. ആദ്യ പാദത്തില്‍ 6-1നും വിജയിച്ച ബയേണ്‍ 10-2 എന്ന അഗ്രിഗേറ്റില്‍ ഇറ്റാലിയന്‍ സംഘത്തെ തുരത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

അലിയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ പോരില്‍ 25ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് ഹാരി കെയ്ന്‍ തുടങ്ങിയത്. ഇത് താരത്തിന്റെ 49ാം ചാംപ്യന്‍സ് ലീഗ് ഗോളായിരുന്നു.

പിന്നീട് രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റില്‍ കെയ്ന്‍ രണ്ടാം ഗോളും നേടി. ബോക്‌സിനുള്ളില്‍ വലത് വശത്ത് മൂന്ന് അറ്റ്‌ലാന്റ താരങ്ങള്‍ തീര്‍ത്ത കടും പ്രതിരോധത്തിനിടയിലൂടെ താരം തൊടുത്ത ഷോട്ട് ബോക്‌സിന്റെ ഇടത് മൂലയില്‍ പോയി വിശ്രമിച്ചു. ആ കത്രിക പൂട്ടിനിടയിലൂടെ കെയ്ന്‍ മനോഹരമായാണ് പന്ത് വലയിലേക്ക് ഇട്ടത്.

Harry Kane goal celebration
രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...
Summary

bayern vs atalanta: Harry Kane, who is England’s highest goal scorer in international football, created a new record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com