

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാചിനെ തകര്‍ത്തു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയിട്ടും ബവേറിയന്‍സിന്റെ ഗോളടി ആഘോഷത്തിനു കുറവ് വരുത്തിയില്ല.
ലൂയീസ് ഡിയാസ്, കൊണാര്‍ഡ് ലെയ്മര്‍, ജമാല്‍ മുസിയാല, നിക്കോളാസ് ജാക്‌സന്‍ എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. മോണ്‍ചന്‍ഗ്ലാഡ്ബാചിന്റെ ആശ്വാസ ഗോള്‍ വീല്‍ മൊഹ്യ നേടി.
കളിയുടെ 55ാം മിനിറ്റില്‍ റോക്കോ റിറ്റ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മോണ്‍ചന്‍ഗ്ലാഡ്ബാച് പിന്നീടുള്ള സമയത്ത് 10 പേരുമായാണ് കളിച്ചത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അടുത്ത രണ്ട് ഗോളും വലയിലിട്ടാണ് ബയേണ്‍ ജയിച്ചു കയറിയത്.
കളിയുടെ 33ാം മിനിറ്റില്‍ ഡിയാസാണ് ലീഡ് സമ്മാനിച്ചത്. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെയ്മര്‍ രണ്ടാം ഗോളും വലയിലാക്കി.
രണ്ടാം പകുതി തുടങ്ങി 57ാം മിനിറ്റില്‍ ബയേണിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജമാല്‍ മുസിയാല പിഴവില്ലാതെ പന്ത് വലയിലാക്കി. 79ാം മിനിറ്റില്‍ ജാക്‌സനും ഗോള്‍ നേടി പട്ടിക തികച്ചു.
ജയത്തോടെ 25 കളിയില്‍ 66 പോയിന്റുമായി ബയേണ്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 24 കളിയില്‍ 52 പോയിന്റ്. ഇരു ടീമുകളും തമ്മില്‍ നിലവില്‍ 14 പോയിന്റ് വ്യത്യാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates