ഉജ്ജ്വല ഫ്രീ കിക്ക് ​ഗോളുമായി ക്യാപ്റ്റൻ എഡു ബേഡിയ; ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് എഫ്സി ​ഗോവ

ഉജ്ജ്വല ഫ്രീ കിക്ക് ​ഗോളുമായി ക്യാപ്റ്റൻ എഡു ബേഡിയ; ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് എഫ്സി ​ഗോവ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോൾ കിരീടം എഫ്സി ​ഗോവയ്ക്ക്. ഫൈനൽ പോരാട്ടത്തിൽ മുഹമ്മദൻസ് എസ്സിയെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് വീഴ്ത്തിയാണ് ​ഗോവയുടെ കിരീട നേട്ടം. ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ ഐഎസ്എൽ ടീം എന്ന ചരിത്രനേട്ടവും എഫ്‌സി ഗോവ സ്വന്തമാക്കി. 

കൊൽക്കത്ത സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ അധിക സമയത്താണ് വിജയ ഗോൾ പിറന്നത്. 105ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്യാപ്റ്റൻ എഡു ബേഡിയ ഗോവയ്ക്ക് വിജയ ഗോൾ സമ്മാനിച്ചു. പെനാൽറ്റി ബോക്‌സിന് പുറത്ത് വലതു മൂലയിൽ നിന്ന് കിട്ടിയ ഫ്രീ കിക്ക് ഇടങ്കാലു കൊണ്ട് എഡു ബേഡിയ വലയിലെത്തിക്കുകയായിരുന്നു.

തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകൾ മാത്രം അകന്നുനിന്നു. മലയാളി താരം നെമിൽ മികച്ച പ്രകടനം പുറത്തെടുത്തു. 

ഗോവയുടെ പ്രധാനപ്പെട്ട മൂന്നാം കിരീടമാണിത്. നേരത്തെ ഐഎസ്എൽ ലീഗ് ഷീൽഡും സൂപ്പർ കപ്പ് കിരീടവും ഗോവ നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com