മുഖം 'ചമ്മന്തിപ്പരുവം'! പന്ത് കൊണ്ട് 'ചളുങ്ങി'യെന്ന് സ്റ്റോക്സ്

സ്റ്റോക്സ് പങ്കുവച്ച ചിത്രത്തിൽ വലത് കണ്ണിന് താഴെ രക്തം കട്ട പിടിച്ചു കിടക്കുന്നതും കവിളിൽ മുറിവും മൂക്കിൽ നിന്നുമുള്ള രക്തസ്രാവം തടയാൻ പഞ്ഞിയും വെച്ചതിട്ടുള്ളതായി കാണാം.
Ben Stokes
Ben Stokes Shares Photo After Suffering Facial Injury in Trainingspecial arrangement
Updated on
1 min read

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിന് പരിശീലനത്തിനിടെ ഗുരുതര പരിക്കേറ്റു. ബൗൾ കൊണ്ടാണ് താരത്തിന്റെ മുഖത്തിനാണ് പരിക്കേറ്റത്. സ്റ്റോക്സ് തന്നെയാണ് പരിക്കേറ്റ വിവരം സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. “നിങ്ങൾ ആ ക്രിക്കറ്റ് പന്തിന്റെ അവസ്ഥ കാണണമായിരുന്നു ” എന്ന് തമാശ രൂപേണ ഒരു കുറിപ്പെഴുതിയാണ് താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Ben Stokes
കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

സ്റ്റോക്സ് പങ്കുവച്ച ചിത്രത്തിൽ വലത് കണ്ണിന് താഴെ രക്തം കട്ട പിടിച്ചു കിടക്കുന്നതും കവിളിൽ മുറിവും മൂക്കിൽ നിന്നുമുള്ള രക്തസ്രാവം തടയാൻ പഞ്ഞിയും വെച്ചതിട്ടുള്ളതായി കാണാം. പരിക്കുകളിൽ നിന്ന് മോചിതനായി താരം പരിശീലനം തുടങ്ങിയിരുന്നു. അതിനിടെയാണ് വീണ്ടും പരിക്കേറ്റത്. സ്റ്റോക്സിന് ആഴ്ച്ചകളോളം വീണ്ടും വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Ben Stokes
'ഇന്ത്യ മാത്രമല്ല... ഞങ്ങള്‍ക്ക് 3 എതിരാളികള്‍ വേറെയുമുണ്ട്'; പാക് ക്യാപ്റ്റന്‍

ജനുവരിയിൽ സിഡ്നിയിൽ നടന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടർന്ന് താരത്തിന് രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആഷസ് പരമ്പരയിലുടനീളം ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് സ്റ്റോക്സ് ബൗൾ ചെയ്തെങ്കിലും ബാറ്റിങ്ങിൽ സ്റ്റോക്സിന് താളം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആഷസ് പരമ്പര 4 -1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.

Summary

Sports news: Ben Stokes Shares Photo After Suffering Facial Injury in Training.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com