'Best Day Of My Family'
ശ്രീജേഷും കുടുംബവും പ്രധാനമന്ത്രിക്കൊപ്പംഇന്‍സ്റ്റഗ്രാം

'എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം'- മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിആര്‍ ശ്രീജേഷ്

ശ്രീജേഷ് അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും സഹോദരനുമൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
Published on

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് വെങ്കലത്തിലേക്ക് ടീമിനെ നയിച്ച് ഐതിഹാസികമായ ഹോക്കി കരിയറിന് വിരാമമിടാന്‍ മലയാളി താരം പിആര്‍ ശീജേഷിനു സാധിച്ചിരുന്നു. താരം കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇതിന്റെ ചിത്രങ്ങള്‍ ശ്രീജേഷ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കിട്ടു. എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം- എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കിട്ടത്. ശ്രീജേഷിന്റെ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരന്‍ എന്നിവരാണ് മോദിയെ സന്ദര്‍ശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മകനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന, മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന മോദിയുടെ ചിത്രങ്ങളും പങ്കിട്ടവയില്‍ ഉണ്ട്. പ്രധാമന്ത്രി മോദി ശ്രീജേഷിന്റെ മകനു മധുരം നല്‍കുന്ന ചിത്രവുമുണ്ട്.

വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിനു ആദരമായി ഇന്ത്യന്‍ ഹോക്കി അദ്ദേഹം കരിയറില്‍ അണിഞ്ഞ 16ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചിരുന്നു. മുന്‍ നായകനൊപ്പം ജേഴ്‌സിയും വിരമിച്ചു. 18 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനു വിരാമം കുറിച്ച ശ്രീജേഷിനെ നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി നിയമിച്ചിട്ടുണ്ട്.

'Best Day Of My Family'
ലമിൻ യമാലിന്റെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമം; 4 പേർ അറസ്റ്റിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com