4 ഓവര്‍ 7 റണ്‍സ് 8 വിക്കറ്റ്! അമ്പരപ്പിക്കും ബൗളിങ്; ടി20യില്‍ ചരിത്രമെഴുതി സോനം യെഷി

അന്താരാഷ്ട്ര ടി20യില്‍ ആദ്യമായി 8 വിക്കറ്റുകള്‍ വീഴ്ത്തി ലോക റെക്കോര്‍ഡിട്ട് ഭൂട്ടാന്‍ സ്പിന്നര്‍
Bhutan's Sonam Yeshey scripts history
Sonam Yesheyx
Updated on
1 min read

ഗെലെഫു: അന്താരാഷ്ട്ര ടി20യില്‍ പുതിയ ചരിത്രമെഴുതി ഭൂട്ടാന്‍ ഇടം കൈയന്‍ സ്പിന്നര്‍ സോനം യെഷി. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കി. മ്യാന്‍മറിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അമ്പരപ്പിക്കുന്ന ബൗളിങ്. ടി20 ഫോര്‍മാറ്റില്‍ ഒരു താരം 8 വിക്കറ്റുകള്‍ വീഴ്ത്തുന്നതും ഇതാദ്യമാണ്.

ഇടംകൈയന്‍ സ്പിന്നറായ സോനം 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങിയാണ് 8 വിക്കറ്റുകള്‍ പിഴുതത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങിന്റെ റെക്കോര്‍ഡ് 22കാരന്‍ കറക്കിയെടുത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭൂട്ടാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് സ്വന്തമാക്കിയത്. മ്യാന്‍മറിന്റെ പോരാട്ടം സോനമിന്റെ ബൗളിങില്‍ അതിവേഗമാണ് തീര്‍ന്നത്. വെറും 45 റണ്‍സില്‍ എല്ലാവരും പുറത്തായി. ഭൂട്ടാന് 82 റണ്‍സിന്റെ കൂറ്റന്‍ ജയം.

Bhutan's Sonam Yeshey scripts history
പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍; കാര്യവട്ടത്ത് ഇന്ന് മൂന്നാം പോര്

മലേഷ്യയുടെ സ്യസ്രുല്‍ ഇദ്രുസ് ചൈനയ്‌ക്കെതിരെ 8 റണ്‍സ് വഴങ്ങി 7 വിക്കറ്റെടുത്തതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. 2023ലാണ് ഈ റെക്കോര്‍ഡിന്റെ പിറവി. ഈ വര്‍ഷം ബഹ്‌റൈന്‍ താരം അലി ദാവൂദും 7 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. താരം 19 റണ്‍സ് വഴങ്ങിയിരുന്നു. ഭൂട്ടാനെതിരെയായിരുന്നു ഈ പ്രകടനം.

ടി20 ഫോര്‍മാറ്റില്‍ 2019ലാണ് ആദ്യമായി ഒരു താരം 7 വിക്കറ്റുകള്‍ വീഴ്ത്തിയത്. ലെസ്റ്റര്‍ഷെയര്‍ താരം കോളിന്‍ അക്കര്‍മാന്‍ ബിര്‍മിങ്ഹാം ബിയേഴ്‌സിനെതിരെ 18 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2025ല്‍ ദര്‍ബാര്‍ രാജ്‌സഹി താരം ടസ്‌കിന്‍ അഹമദ് ധാക്ക ക്യാപിറ്റല്‍സിനെതിരെ 19 റണ്‍സ് വഴങ്ങി 7 വിക്കറ്റ് നേടിയതും ശ്രദ്ധേയമായിരുന്നു.

വനിതാ ക്രിക്കറ്റില്‍ നിലവിലെ റെക്കോര്‍ഡ് ഇന്തോനേഷ്യയുടെ റോമാലിയയുടെ പേരിലാണ്. താരം റണ്ണൊന്നും വഴങ്ങാതെ 7 വിക്കറ്റെടുത്ത് ചരിത്രമെഴുതിയിരുന്നു. വനിതാ ടി20 ഫോര്‍മാറ്റിലെ തന്നെ മിന്നും ബൗളിങ് ഇതാണ്. മംഗോളിയക്കെതിരെയായിരുന്നു താരത്തിന്റെ മാസ്മരിക ബൗളിങ്.

Bhutan's Sonam Yeshey scripts history
ശ്രീജിത്ത് വി നായര്‍ പുതിയ കെസിഎ പ്രസിഡന്റ്; വിനോദ് എസ് കുമാറും ബിനീഷ് കോടിയേരിയും തുടരും
Summary

Bhutan’s Sonam Yeshey etched his name into cricket history on Friday by becoming the first bowler ever to claim an eight-wicket haul in T20 Internationals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com