ദുബെയെ വീഴ്ത്താൻ 'കൂടോത്രം'; സൺറൈസേഴ്സ് ആരാധകന്റെ 'നാരങ്ങാ മന്ത്രം' വൈറൽ (വിഡിയോ)

സ്കോർ 154/7 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മത്സരം ചെന്നൈയുടെ വരുതിയിലാക്കാൻ കഴിവുള്ള ദുബെ ആയിരുന്നു ക്രീസിൽ.
Black Magic ipl
Black Magic Allegation Erupts as SRH Fan Gesture Coincides With Shivam Dube Dismissal in IPL Clash Special arrangement
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിനിടെ സൺറൈസേഴ്സ് ആരാധകൻ കൂടോത്രം ചെയ്‌തെന്ന് ആരോപണം. സൺറൈസേഴ്സ് ഉയർത്തിയ 194 റൺസ് ലക്ഷ്യം പിന്തുടരുക ആയിരുന്നു ചെന്നൈ. സ്കോർ 154/7 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മത്സരം ചെന്നൈയുടെ വരുതിയിലാക്കാൻ കഴിവുള്ള ദുബെ ആയിരുന്നു ക്രീസിൽ.

Black Magic ipl
പകരം വീട്ടാൻ കടുംകൈ, ടൂർണമെന്റിലേക്ക് ക്ഷണിച്ചില്ല; ട്രാക്ടറുമായെത്തി പിച്ച് ഉഴുതുമറിച്ചു രാഷ്ട്രീയ നേതാവ് (വിഡിയോ)

ഈ സമയത്ത് സൺറൈസേഴ്സ് ആരാധകൻ എന്ന് അവകാശപ്പെടുന്നയാൾ ഒരു നാരങ്ങാ കയ്യിലെടുക്കുന്നു. അതിനെ ചുണ്ടോട് ചേർത്ത് പിടിച്ചു എന്തൊക്കെയോ പറയുന്നു. തുടർന്ന് അദ്ദേഹം കൈ ചൂണ്ടി ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന ദുബെയുടെ ദിശയിലേക്ക് ഒരു പ്രത്യേക ആംഗ്യം കാണിക്കുകയും ചെയ്തു. സാക്കിബ് ഹുസൈൻ എറിഞ്ഞ തൊട്ടടുത്ത പന്തിൽ ദുബെ ബൗൾഡ്.

Black Magic ipl
ബൗണ്ടറി ലൈനില്‍ തനിച്ചിരുന്നു പൊട്ടിക്കരഞ്ഞ് വൈഭവ്; 15കാരന് തോല്‍വി താങ്ങാന്‍ കഴിഞ്ഞില്ല, ചേര്‍ത്തു പിടിച്ച് കെകെആര്‍ സ്റ്റാഫ് (വിഡിയോ)

ഇത് കണ്ട് കൂടോത്രം ചെയ്‌തെന്ന് പറയുന്ന ആൾ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഈ മത്സരത്തിൽ പത്ത് റൺസിന് ചെന്നൈ തോൽക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ച ആയി മാറിയിട്ടുണ്ട്.

Summary

Black Magic Allegation Erupts as SRH Fan Gesture Coincides With Shivam Dube Dismissal in IPL Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com