ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഹോം ടെസ്റ്റ്, എതിരാളി മുംബൈ: നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഐഎസ്എല്‍ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്.
Kerala Blasters
Kerala Blastersfile
Edited By:
Updated on: 
1 min read

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകീട്ട് 7.30 നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളി. സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളില്‍ വിജയവും തോല്‍വിയുമായി സമ്മിശ്രഫലത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയുടെ കളിമുറ്റത്തേയ്ക്ക് എത്തുന്നത്.രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാന്‍ ലൂണ തിരിച്ചെത്തിയതിനൊപ്പം ശക്തരായ ഒരു സംഘം വിദേശികളെയും അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ കളികളില്‍ ഗോളടിച്ച ഇംഗ്ലീഷ് താരം ആേ്രന്ദ ഗീനും ഗിനിയന്‍ താരം മോമോ യാന്‍സാനെയും അടങ്ങുന്ന ആക്രമണനിരയിലാണ് പ്രതീക്ഷ.

അതിനിടെ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്. പറവൂര്‍, തൃശൂര്‍, മലപ്പുറം മേഖലകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്‌നര്‍ റോഡരികിലും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.

വൈകീട്ട് മൂന്ന് മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനെല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് പൊറ്റക്കുഴ- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലേക്ക് എത്തി യാത്ര ചെയ്യേണ്ടതാണ്. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ചേരാനെല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.

Kerala Blasters
രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അഭിഷേക് ശര്‍മ; ടി20യില്‍ ചരിത്രമെഴുതി യുവതാരം
Kerala Blasters
തന്ത്രം മെനയാൻ ഇനി മുംബൈയുടെ ഡിഎൻഎ അറിയാവുന്ന പൊള്ളാർഡ്; പഴയ പ്രതാപത്തിൽ എത്തുമോ ടീം?
Summary

Blasters face a home test today against Mumbai; traffic restrictions in the city

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com