

ലണ്ടന്‍: നാടകീയ രംഗങ്ങള്‍ ഏറെ കണ്ട, ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു സമനില കുരുക്ക്. ബേണ്‍മത്ത് അവരെ 2-2നു സമനിലയില്‍ തളച്ചു. രണ്ട് പെനാല്‍റ്റികളും ഒരു ഓണ്‍ ഗോളും ഹാരി മഗ്വയറിന്റെ ചുവപ്പ് കാര്‍ഡും അടക്കം സംഭവ ബഹുലമായിരുന്നു പോരാട്ടം.
കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ നിന്നു. രണ്ടാം പകുതിയില്‍ യുനൈറ്റഡിനു അനുകൂലമായി കിട്ടിയ പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലാക്കി.
എന്നാല്‍ 6 മിനിറ്റ് മാത്രമാണ് അവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം കിട്ടിയത്. 67ാം മിനിറ്റില്‍ റിയാന്‍ ക്രിസ്റ്റിയിലൂടെ ബേണ്‍മത് സമനില കണ്ടെത്തി. 71ാം മിനിറ്റില്‍ ജെയിംസ് ഹില്ലിന്റെ ഓണ്‍ ഗോള്‍ സംഭാവന യുനൈഡിനു വീണ്ടും ലീഡൊരുക്കി.
അതിനിടെ 78ാം മിനിറ്റില്‍ പ്രതിരോധ താരം ഹാരി മഗ്വയര്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി. ബേണ്‍മത് താരം എവാനില്‍സനെ ബോക്‌സില്‍ വീഴ്ത്തിയതിനു റഫറി മഗ്വയറിനു ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. ഈ ഫൗളിനു കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചാണ് ബേണ്‍മത് സമനില സ്വന്തമാക്കിയത്. എലി ജൂനിയര്‍ ക്രൗപിയാണ് സമനില ഗോള്‍ നേടിയത്.
സമനിലയില്‍ പിണഞ്ഞെങ്കിലും പട്ടികയിലെ അവരുടെ മൂന്നാം സ്ഥാനത്തിനു തത്കാലം ഭാഷണിയില്ല. 31 മത്സരങ്ങളില്‍ നിന്നു യുനൈറ്റഡിനു 55 പോയിന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates