വനിതാ കോച്ച് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദേശീയ ബോക്‌സിങ് താരമായ 17കാരി

കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ബോക്‌സിങ് അക്കാദമിയിലെ പരിശീലകക്കെതിരെയാണ് പരാതി
boxing glove
boxer alleges sexual harassmentx
Updated on
1 min read

റോത്തഗ്: വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത ദേശീയ ബോക്‌സിങ് താരമായ പെണ്‍കുട്ടി. കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ബോക്‌സിങ് അക്കാദമിയിലെ പരിശീലകക്കെതിരെയാണ് 17കാരി പരാതി നല്‍കിയത്. പരിശീലക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും മകള്‍ ഡിപ്രഷനിലായെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

17കാരിയുടെ പരാതി ലഭിച്ചതായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്‌സ് അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പരാതിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പ്രഥാമിക അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. ആരോപണ വിധേയായ പരിശീലക നിലവില്‍ ദേശീയ ക്യാംപില്‍ ജൂനിയര്‍, യൂത്ത് ടീമുകളെ പരിശീലകയായി തുടരുന്നുമുണ്ട്.

boxing glove
മുന്‍ ഓള്‍ റൗണ്ടര്‍; അസ്ഹര്‍ മഹമ്മൂദ് പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച്

പരാതിയില്‍ റോത്തക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലക നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചതായും പല തവണ മര്‍ദ്ദിച്ചതായും കരിയര്‍ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും മോശം താരമാണെന്നു സഹ താരങ്ങളോടു പരിശീലക കുട്ടിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതായും പരാതിയിലുണ്ട്. പരിശീലകക്കെതിരെ ലൈംഗികമായി ഉപദ്രവിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുട്ടിയുടെ മാതാപിതാക്കളും മുന്‍ കായിക താരങ്ങളാണ്. ഇരുവരും ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.

മകള്‍ ആണ്‍കുട്ടികളായ താരങ്ങളുമായി സംസാരിക്കുന്നതായി പരിശീലക ആരോപിച്ചിരുന്നു. അവര്‍ മറ്റ് താരങ്ങള്‍ക്ക് മുന്നിലിട്ട് മകളെ അപമാനിക്കാന്‍ ശ്രമിച്ചു. ഫോണ്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മകള്‍ അതനുസരിച്ച് അവളുടെ മുറിയിലേക്ക് പോയി. പിന്നാലെ പരിശീലകയും മുറിയിലെത്തി. ബലമായി വസ്ത്രങ്ങള്‍ അഴിപ്പിച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. പരിശീലന ഹാളിലേക്ക് വലിച്ചിഴച്ചു. രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായും അതിലൊന്നു ആണ്‍കുട്ടികളുമായി സംസാരിക്കാനാണ് ഉപയോഗിക്കുന്നത് എന്നെഴുതി നല്‍കാന്‍ പരിശീലക ആവശ്യപ്പെട്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

boxing glove
ബുംറ രണ്ടാം ടെസ്റ്റ് കളിക്കും? ബൗളർമാർക്ക് ബാറ്റിങിൽ കഠിന പരിശീലനം

A minor female boxer has accused a coach at the Sports Authority of India of sexual harassment. The victim's parents reported mental and physical abuse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com