അര്‍ഹിച്ച സെഞ്ചുറിക്ക് അരികില്‍ വീണ് ബ്രാത്‌വെയ്റ്റ്‌; പാകിസ്ഥാന് എതിരെ തിരികെ കയറി വെസ്റ്റ് ഇന്‍ഡീസ്

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിന്‍ഡിസിന് 34 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉണ്ട്
ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഫോട്ടോ: ഐസിസി, ട്വിറ്റര്‍
Updated on
1 min read

ജമൈക്ക: പാകിസ്ഥാനെതിരെ തങ്ങളുടെ ഒന്നാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ 2-2 എന്ന നിലയില്‍ തകര്‍ന്നെങ്കിലും തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തി വെസ്റ്റ് ഇന്‍ഡീസ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിന്‍ഡിസിന് 34 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉണ്ട്. 

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നൂറ് എന്ന് തകര്‍ന്നിടത്ത് നിന്നാണ് ബ്രാത് വെയ്റ്റും ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡിസിനെ കരകയറ്റിയത്. 221 പന്തില്‍ നിന്ന് 97 റണ്‍സില്‍ നില്‍ക്കെ ബ്രാത്വെയ്റ്റ് റണ്‍ഔട്ട് ആവുകയായിരുന്നു. ജാസന്‍ ഹോള്‍ഡര്‍ 108 പന്തില്‍ 58 റണ്‍സ് നേടി. 

96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബ്രാത്‌വെയ്റ്റും ജാസന്‍ ഹോള്‍ഡറും ചേര്‍ന്ന് സൃഷ്ടിച്ചത്. യാസര്‍ ഷായുടെ ഡെലിവറിയില്‍ രണ്ടാമത്തെ റണ്ണിനായുള്ള ബ്രാത് വെയ്റ്റിന്റെ അനാവശ്യ ശ്രമത്തിലാണ് ഹസന്‍ അലിയുടെ ഡയറക്റ്റ് ത്രോയില്‍ ബ്രാത്വെയ്റ്റ് സെഞ്ചുറിക്കരികില്‍ വീഴുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com