

അഹമ്മദാബാദ്: സമ്മർദ്ദം നിറഞ്ഞ മത്സര സാഹചര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിന് വേണ്ടി കളിക്കുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് ജസ്പ്രിത് ബുംറ. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയതിന് പിന്നാലെ ബിസിസിഐ പങ്കുവെച്ച വിഡിയോയിൽ ആണ് താരം മനസ് തുറന്നത്.
ന്യൂസിലൻഡിനെതിരായ ഫൈനൽ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ബുംറ മത്സരത്തിലെ മികച്ച താരമായി ബുംറയെ തെരഞ്ഞെടുത്തിരുന്നു.
“എനിക്ക് എപ്പോഴും ബുദ്ധിമുട്ടുള്ള ജോലിയാണ് ചെയ്യാൻ ആഗ്രഹം. അതിനുവേണ്ടിയാണ് ഞാൻ ക്രിക്കറ്റ് തെരഞ്ഞെടുത്തതും. നിർണായകസമയങ്ങളിൽ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നതാണ് എനിക്ക് വലിയ സന്തോഷം തരുന്നത്'' ബുംറ പറഞ്ഞു.
ടി20 ലോകകപ്പിലെ ഫൈനൽ മത്സരം നടന്ന അഹമ്മദാബാദിൽ ആയിരുന്നു. തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ച അതേ നഗരത്തിൽ തന്നെ ലോകകപ്പ് വിജയം നേടാനായത് മറ്റൊരു നേട്ടമായി കാണുന്നെനും അദ്ദേഹം പറഞ്ഞു.
“ഞാൻ ഇവിടെ നിന്നാണ് ക്രിക്കറ്റ് ആരംഭിച്ചത്. ഗുജറാത്തിനായി ഇവിടെ തന്നെയാണ് ഞാൻ കളിച്ചു തുടങ്ങിയത്. ഇപ്പോൾ ഇതേ സ്റ്റേഡിയത്തിൽ ലോകകപ്പ് നേടുകയും മത്സരത്തിലെ മികച്ച താരമാകുകയും ചെയ്തു. അത് വലിയ നേട്ടമായി ഞാൻ കാണുന്നു” ബുംറ പറഞ്ഞു.
2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഫൈനലിൽ തോൽവി നേരിടേണ്ടി വന്നത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. ആ മോശം ഓർമ്മയും ഈ വിജയത്തോടെ മാറ്റാനായതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates