​ഗില്ലിനെ പുറത്താക്കിയ കാമറോൺ ​ഗ്രീനിന്റെ ക്യാച്ച്/ ട്വിറ്റർ
​ഗില്ലിനെ പുറത്താക്കിയ കാമറോൺ ​ഗ്രീനിന്റെ ക്യാച്ച്/ ട്വിറ്റർ

'കാമറോൺ ​ഗ്രീൻ കള്ളനാണ്, ചതിയൻ...ചതിയൻ...ചതിയൻ'- ​ഗിൽ ഔട്ടല്ലെന്ന് ആരാധകർ

സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിൽ ആദ്യ പന്തിലാണ് ​ഗിൽ മടങ്ങിയത്. 18 റൺസാണ് താരം കണ്ടെത്തിയത്
Published on

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മറ്റൊരു വിവാദം കൂടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ​ഗിൽ പുറത്തായതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. താരത്തെ കാമറോൺ ​ഗ്രീൻ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. എന്നാൽ ​ഗ്രീൻ പന്ത് പിടിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈകൾ ​ഗ്രൗണ്ടിൽ ടച്ച് ചെയ്തെന്നാണ് ആരാധകർ ആരോപിക്കുന്നത്. 

സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിൽ ആദ്യ പന്തിലാണ് ​ഗിൽ മടങ്ങിയത്. 18 റൺസാണ് താരം കണ്ടെത്തിയത്. ടിവി റിപ്ലേ പരിശോധിച്ച തേർഡ് അമ്പയർക്കു ക്യാച്ചിന്റെ ആധികാരികത ഉറപ്പിക്കാൻ സാധിച്ചില്ല. എന്നിട്ടും ​ഗിൽ ഔട്ടാണെന്ന് വിധിച്ചു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

കാമറോൺ ​ഗ്രീൻ ചതിയനാണെന്ന് ചില ആരാധകർ ആരോപിച്ചു. ചിലർ ​ഗ്രീനിനെ കള്ളൻ എന്നാണ് വിശേഷിപ്പിച്ചത്. ചായയുടെ ഇടവേളയിൽ ഡ​​​ഗൗട്ടിലേക്ക് ​ഗ്രീൻ നടന്നു വരുമ്പോൾ ചതിയൻ, ചതിയൻ എന്നു സ്റ്റേഡിയത്തിൽ നിന്നു ആരാധകർ ശബ്​ദമുയർത്തിയിരുന്നു. തെരുവു മുഴുവൻ വിളിച്ചു പറയുന്നു കാമറോൺ ​ഗ്രീൻ കള്ളനാണെന്ന് എന്നായിരുന്നു ചിലരുടെ കമന്റ്. 

444 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയിക്കാൻ 280 റൺസ് കൂടി വേണം. ഏഴ് വിക്കറ്റുകൾ ശേഷിക്കുന്നു. ഓസ്ട്രേലിയക്ക് ഈ ഏഴ് വിക്കറ്റുകൾ 280നു മുൻപ് വീഴ്ത്തുകയാണ് ലക്ഷ്യം. വിരാട് കോഹ്‌ലി (44), അജിൻക്യ രഹാനെ (20) എന്നിവരാണ് ക്രീസിൽ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com