

കൊൽക്കത്ത: ഇത്തവണത്തെ ഐപിഎൽ കിരീട നേട്ടം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ബാറ്റിങിൽ കൂടുതൽ തിളങ്ങിയ സുനിൽ നരെയ്നെ ക്രിക്കറ്റ് ലോകം കണ്ടു. മെന്ററായി വീണ്ടും കടന്നു വന്ന മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങൾ ടീമിനു മൂന്നാം കിരീടം സമ്മാനിച്ചു. ഗംഭീറാണ് നരെയ്ന്റെ മാറ്റത്തിനു പിന്നിൽ. ഇപ്പോൾ അദ്ദേഹവുമായി ബന്ധത്തെക്കുറിച്ച് ഗംഭീർ പറയുകയാണ്.
തങ്ങൾ ഇരുവരും ഒരേ സ്വഭാവക്കാരാണെന്നു ഗംഭീർ പറയുന്നു. വികാര വിചാരങ്ങൾക്ക് ധാരാളം സാമ്യമുണ്ടെന്നും ഗംഭീർ വ്യക്തമാക്കി.
'2012ൽ ജയ്പുരിൽ വച്ചാണ് നരെയ്ൻ കെകെആർ ക്യാമ്പിലെത്തിയത്. ഞങ്ങൾ പരിശീലനത്തിനു പോകുകയായിരുന്നു. ഉച്ചഭക്ഷണത്തിനു വരാൻ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം പക്ഷേ ഒരു വാക്കുപോലും ഉച്ചഭക്ഷണത്തിനിടെ സംസാരിച്ചില്ല. ഏറെ നേരെ കഴിഞ്ഞ് അദ്ദേഹം ഒരു ചോദ്യം ചോദിച്ചു. എനിക്ക് എന്റെ കാമുകിയെ ഐപിഎല്ലിലേക്ക് കൊണ്ടു വരാൻ സാധിക്കുമോ എന്നായിരുന്നു.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ആദ്യ സീസണിൽ അദ്ദേഹം വളരെ നിശബ്ദനായിരുന്നു. എന്നാൽ ഇപ്പോൾ എന്തും സംസാരിക്കും ഞങ്ങൾ തമ്മിൽ. സുഹൃത്തോ, സഹതാരമോ ഒന്നുമല്ല എനിക്ക് നരെയ്ൻ. അദ്ദേഹം എന്റെ സഹോദരനാണ്. പരസ്പരം എന്താവശ്യത്തിനും ഒരു ഫോൺ അകലം മാത്രം. അതാണ് ഞങ്ങളുടെ ബന്ധം. അമിത ആവേശമൊന്നും ഞങ്ങൾ കാണിക്കാറില്ല. പ്രവർത്തിക്കുന്നു, മടങ്ങുന്നു'- ഗംഭീർ വ്യക്തമാക്കി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടം സ്വന്തമാക്കിയത് ഇത്തവണ ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ആധികാരികമായി മുന്നേറി ഫൈനലിൽ ഏകപക്ഷീയ വിജയം നേടിയ രീതി പ്രചോദാത്മകമായിരുന്നു. ടീമിനെ വിജയത്തിലേക്ക് നയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ആരാധകർ ടീം മെന്റർ ഗൗതം ഗംഭീറിനു നൽകുന്നു. പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കും ഗംഭീറിന്റെ പേര് മുൻനിരയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
