സ്മൃതി മന്ധാന 96; അപരാജിതം ആര്‍സിബി, തുടരെ നാലാം ജയം

ഡല്‍ഹി ക്യാപിറ്റല്‍സിനെ 2 വിക്കറ്റിനു വീഴ്ത്തി
Royal Challengers Bengaluru's captain Smriti Mandhana plays a shot
Smriti Mandhanapti
Updated on
1 min read

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചായായ നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അപരാജിത മുന്നേറ്റം തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നാലാം പോരില്‍ അവര്‍ വീഴ്ത്തിയത്. 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികളുമായി തുടങ്ങിയ ഡല്‍ഹി മൂന്നാം പോരില്‍ ജയിച്ച് വിജയ വഴിയിലെത്തിയിരുന്നു. എന്നാല്‍ നാലാം പോരാട്ടത്തില്‍ വീണ്ടും തോറ്റ് അവര്‍ 2 പോയിന്റുമായി അവസാന സ്ഥാനത്താണ്.

ആര്‍സിബിക്കെതിരെ ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. അവര്‍ നിശ്ചിത ഓവറില്‍ 166 റണ്‍സിനു പുറത്തായി. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 18.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ സ്മൃതി മന്ധാന, ജോര്‍ജിയ വോള്‍ എന്നിവരുടെ മിന്നും അര്‍ധ സെഞ്ച്വറികളാണ് ആര്‍സിബി ജയം അനായാസമാക്കിയത്. സ്മൃതിക്ക് 4 റണ്‍സിനു കന്നി വനിതാ പ്രീമിയർ ലീ​ഗ് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് അവരെ നിരാശപ്പെടുത്തിയത്.

61 പന്തില്‍ 13 ഫോറും 3 സിക്‌സും സഹിതം സ്മൃതി 96 റണ്‍സ് നേടി. ജോര്‍ജിയ വോള്‍ 42 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 54 റണ്‍സ് സ്വന്തമാക്കി. കളി അവസാനിക്കുമ്പോള്‍ 7 റണ്‍സുമായി റിച്ച ഘോഷാണ് ജോര്‍ജിയക്ക് കൂട്ടായി ക്രീസില്‍ നിന്നത്.

Royal Challengers Bengaluru's captain Smriti Mandhana plays a shot
തുടരെ നാലാം വട്ടവും സമനിലയില്‍ കുരുങ്ങി ലിവര്‍പൂള്‍; ആഴ്‌സണലിന് ഗോളില്ലാ പൂട്ട്

നേരത്തെ ഓപ്പണര്‍ ഷെഫാലി വര്‍മ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ മുഴുവന്‍ വന്‍ പരാജയമായത് ഡല്‍ഹിയുടെ സ്‌കോറിങിനെ ബാധിച്ചു. വാലറ്റത്ത് സ്‌നേഹ് റാണയും ലസി ഹാമില്‍ട്ടനും ശ്രീചരണിയും ചേര്‍ന്നാണ് സ്‌കോര്‍ 160 കടത്തിയത്.

ഷെഫാലി 41 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 62 റണ്‍സെടുത്തു. 9ാം സ്ഥാനത്തിറങ്ങിയ ലസി ഹാമില്‍ട്ടന്‍ 19 പന്തില്‍ 3 വീതം സിക്‌സും ഫോറും തൂക്കി 36 റണ്‍സ് അതിവേഗം അടിച്ചെടുത്തതും ഡല്‍ഹിക്ക് തുണയായി. സ്‌നേഹ് റാണ 22 റണ്‍സെടുത്തു. ശ്രീചരണി പുറത്താകാതെ 11 റണ്‍സും കണ്ടെത്തി. 12 റണ്‍സെടുത്ത നികി പ്രസാദാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

റോയല്‍ ചലഞ്ചേഴ്‌സിനായി ലോറന്‍ ബെല്‍, സയാലി സത്ഗര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. പ്രേമ റാവത് 2 വിക്കറ്റെടുത്തു. നദീന്‍ ഡി ക്ലാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.

Royal Challengers Bengaluru's captain Smriti Mandhana plays a shot
പരമ്പര ആര്‍ക്കെന്ന് ഇന്നറിയാം; ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്‍ഡോറില്‍
Summary

capitals vs royal challengers Smriti Mandhana RCB maintained their winning streak in the Womens Premier League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com