Carlos Alcaraz Australian Open Semifinal
Carlos Alcarazx

കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍

ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് ഡി മിനോറിനെ വീഴ്ത്തി
Published on

മെല്‍ബണ്‍: ചരിത്ര നേട്ടത്തിലേക്ക് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കാര്‍ലോസ് അല്‍ക്കരാസിനു വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം. കരിയറില്‍ ആദ്യമായി താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ പുരുഷ സിംഗിള്‍സ് സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ താരം തന്നെയായ അലക്‌സ് ഡി മിനോറിനെ അനായാസം വീഴ്ത്തിയാണ് സ്പാനിഷ് താരത്തിന്റെ മുന്നേറ്റം.

മൂന്ന് സെറ്റ് പോരാട്ടത്തില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. സ്‌കോര്‍: 7-5, 6-2, 6-1.

Carlos Alcaraz Australian Open Semifinal
വിഹാന്‍ മല്‍ഹോത്രയുടെ ശതകം; 2 അര്‍ധ സെഞ്ച്വറികള്‍; സിംബാബ്‌വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ കൗമാരം

വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ കരിയറില്‍ രണ്ട് തവണ സ്വന്തമാക്കിയ അല്‍ക്കരാസിനു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ് ഇതുവരെ നേടാന്‍ സാധിക്കാത്തത്. ഇത്തവണ ആ കുറവ് പരിഹരിക്കാനുള്ള ആത്മവിശ്വാസത്തിലാണ് താരം.

കിരീടം നേടിയാല്‍ ഇതിഹാസ താരം റാഫേല്‍ നദാലിനെ റെക്കോര്‍ഡില്‍ മറികടക്കാനുള്ള അവസരവും ലോക ഒന്നാം നമ്പര്‍ താരത്തിനുണ്ട്. നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നദാലിന്റെ റെക്കോര്‍ഡാണ് അല്‍ക്കരാസിനെ കാത്തിരിക്കുന്നത്.

Carlos Alcaraz Australian Open Semifinal
സന്തോഷ് ട്രോഫി: ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം
Summary

Carlos Alcaraz dominates Alex de Minaur to reach his first Australian Open semi-final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com