മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ മർദ്ദിച്ചു; ക്രിക്കറ്റർ വിനോദ് കാംബ്ലിക്കെതിരെ കേസ് 

മദ്യലഹരിയില്‍ രണ്ട് മക്കളുടെയും മുന്നില്‍ വച്ച് ഭാര്യ ആന്‍ഡ്രിയയെ മര്‍ദ്ദിച്ചു എന്നാണ് പരാതി
വിനോദ് കാംബ്ലി/ ചിത്രം: ഫേയ്സ്ബുക്ക്
വിനോദ് കാംബ്ലി/ ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മുംബൈ: ഭാര്യയെ മര്‍ദ്ദിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസ്. മദ്യലഹരിയില്‍ രണ്ട് മക്കളുടെയും മുന്നില്‍ വച്ച് ഭാര്യ ആന്‍ഡ്രിയയെ മര്‍ദ്ദിച്ചു എന്നാണ് പരാതി. ബാന്ദ്ര പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. 

ജെഡബ്ല്യുഎൽ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ വീട്ടിലിരുന്ന് മദ്യപിച്ച കാംബ്ലി പിന്നീട് ആൻഡ്രിയയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആൻഡ്രിയ ബാന്ദ്ര പൊലീസിൽ പരാതിയുമായി എത്തിയത്. "കറിച്ചട്ടിയുടെ കൈപ്പിടി എന്റെ നേർക്കെറിഞ്ഞ് തലയ്ക്ക് പരിക്കേൽപ്പിച്ചു. ബാറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞ് ഉടൻ മക്കളെയും കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു", പൊലീസിൽ നൽകിയ പരാതിയിൽ ആൻഡ്രിയ പറ‍ഞ്ഞു. 

വീട്ടിൽ നിന്നിറങ്ങി ബാന്ദ്രയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൻഡ്രിയ പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com