ക്യാച്ച് തടസപ്പെടുത്തിയ നില്‍പ്പ്; ബെയര്‍‌സ്റ്റോയോട് കലിപ്പിച്ച് വാഷിങ്ടണ്‍ സുന്ദര്‍

മലനെ പുറത്താക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ വന്നതാണ് വാഷിങ്ടണ്‍ സുന്ദറിനെ പ്രകോപിപ്പിച്ചത്
വാഷിങ്ടണ്‍ സുന്ദര്‍, ബെയര്‍‌സ്റ്റോ/വീഡിയോ ദൃശ്യം
വാഷിങ്ടണ്‍ സുന്ദര്‍, ബെയര്‍‌സ്റ്റോ/വീഡിയോ ദൃശ്യം
Updated on: 
1 min read

അഹമ്മദാബാദ്: പരമ്പരയിലെ ആദ്യ ടി20യില്‍ ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് നീങ്ങുന്നതിനിടെ ബെയര്‍‌സ്റ്റോയുമായി കൊമ്പുകോര്‍ത്ത് വാഷിങ്ടണ്‍ സുന്ദര്‍. മലനെ പുറത്താക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ വന്നതാണ് വാഷിങ്ടണ്‍ സുന്ദറിനെ പ്രകോപിപ്പിച്ചത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 14ാം ഓവറിലാണ് സംഭവം. മലനെ കോട്ട് ആന്‍ഡ് ബൗള്‍ഡ് ആക്കാന്‍ അവസരം ലഭിച്ചെങ്കിലും നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നിരുന്ന ബെയര്‍സ്‌റ്റോ നീങ്ങാതെ വന്നതോടെ സുന്ദറിന് ക്യാച്ചെടുക്കാനായില്ല. 

ഇതോടെ സുന്ദര്‍ അതൃപ്തി പരസ്യമാക്കി. എന്നാല്‍ തന്റെ ഭാഗത്ത് എന്താണ് പിഴവ് എന്ന ചോദ്യവുമായി ബെയര്‍സ്‌റ്റോ എത്തി. ഉടനെ തന്നെ അമ്പയര്‍ നിതിന്‍ മേനോന്‍ രംഗം ശാന്തമാക്കാനെത്തി. വിരാട് കോഹ് ലിയും, റിഷഭ് പന്തും സുന്ദറിനെ സമാധാനിപ്പിക്കുകയും ചെയ്തു. 

5 ടി20 മത്സരങ്ങളുടെ പരമ്പര എട്ട് വിക്കറ്റ് തോല്‍വിയോടെയാണ് ഇന്ത്യ ആരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇംഗ്ലണ്ട് 27 പന്തുകള്‍ ബാക്കി നില്‍ക്കെ, രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം പിടിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് കളിയിലെ താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com