ധോനിയുടെ വിക്കറ്റിലെ ആഘോഷം; കോഹ്‌ലി അപമാനിച്ചതായി വിമര്‍ശനം(വീഡിയോ)

മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ ഹെയ്‌സല്‍വുഡ് ധോനിയെ രജത്തിന്റെ കൈകളില്‍ എത്തിച്ചു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

മുംബൈ: ഫിനിഷിങ് മികവ് പുറത്തെടുക്കാന്‍ അവസരം നല്‍കാതെ ധോനിയെ ഡ്രസ്സിങ് റൂമിലേക്ക് മടക്കിയതോടെയാണ് ബാംഗ്ലൂര്‍ ചെന്നൈക്കെതിരെ 13 റണ്‍സിന്റെ ജയം ഉറപ്പിച്ചത്. എന്നാല്‍ ഇവിടെ ധോനിയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്ന കോഹ് ലിയുടെ സെലിബ്രേഷനാണ് വിവാദമാവുന്നത്. 

മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ ഹെയ്‌സല്‍വുഡ് ധോനിയെ രജത്തിന്റെ കൈകളില്‍ എത്തിച്ചു. 19ാം ഓവറിലെ ആദ്യ പന്തിലാണ് ധോനി മടങ്ങിയത്. മിഡ് വിക്കറ്റിലൂടെ ബൗണ്ടറിക്കാണ് ധോനി ശ്രമിച്ചത്. എന്നാല്‍ ഡീപ്പില്‍ രജത്തിന്റെ കൈകളിലെത്തി. രജത്ത് ധോനിയുടെ ക്യാച്ച് എടുത്തതിന് പിന്നാലെ കോഹ് ലിയുടെ നിന്ന് വന്ന ആക്രോശമാണ് ധോനി ഫാന്‍സിനെ പ്രകോപിപ്പിക്കുന്നത്. 

ധോനിയെ പോലൊരു താരത്തിന്റെ വിക്കറ്റ് വീഴ്ത്തി കഴിയുമ്പോള്‍ ഈ വിധം മാന്യതയില്ലാതെ ആഘോഷിച്ചത് മോശമായെന്നാണ് ആരാധകരുടെ വിമര്‍ശനം. കോഹ് ലിയുടെ വിക്കറ്റ് ചെന്നൈ ആഘോഷിച്ചതും ധോനിയുടെ വിക്കറ്റ് വീണത് ബാംഗ്ലൂര്‍ ആഘോഷിച്ചതും നോക്കാനാണ് ആരാധകര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com