

ശ്രീലങ്കെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. അഞ്ചാംദിനം പൊരുതിനിന്ന ലങ്കന്‍ ബാറ്റര്‍മാരുടെ ചെറുത്തുനില്‍പാണ് ആതിഥേയര്‍ക്ക് തുണയായത്. മത്സരത്തില്‍ സോനല്‍ ദിനുഷയാണ് കളിയിലെ താരം. രണ്ട് ഇന്നിങ്‌സിലും താരം സെഞ്ച്വറി നേടി. ഫോളോ ഓണ്‍ ചെയ്ത് അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സില്‍ നില്‍ക്കെ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു. ആദ്യമത്സരം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
ആറിന് 229 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് വീഴ്ത്താനായത്. പുറത്താകാതെ 133 റണ്‍സ് നേടിയ സോനല്‍ ദിനൂഷയാണ് ഇന്ത്യന്‍ വിജയത്തിന് തടസ്സമായത്. പരമ്പരയില്‍ ദിനുഷയുടെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ലങ്കന്‍ ബാറ്ററാണ് ദിനുഷ. അരവിന്ദ ഡിസില്‍വയും കുമാര്‍ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഇന്ത്യന്‍ ബൗളര്‍മാരെ ബൗളര്‍മാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും ഏഴാം കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്കായില്ല. ഒടുവില്‍ 150 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നുവാന്തയെ മാനവ് സുതാര്‍ പുറത്താക്കി. 242 പന്തുകള്‍ നേരിട്ട ഈ സഖ്യം 112 റണ്‍സ് നേടി. പിന്നാലെ 28 പന്തുകള്‍ നേരിട്ട് രണ്ടു റണ്‍സെടുത്ത പ്രഭാത് ജയസൂര്യയെ രവീന്ദ്ര ജഡേജ മടക്കിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ഒന്നിച്ച ദിനുഷ - ലഹിരു കുമാര സഖ്യവും ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. 169 പന്തുകള്‍ നേരിട്ട ഈ സഖ്യം 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 90 പന്തുകള്‍ നേരിട്ട കുമാര 12 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ന്നെത്തിയ അസിത ഫെറാന്‍ഡോയും 24 പന്തുകള്‍ പിടിച്ചു നിന്നതോടെ ഇന്ത്യ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ദിനുഷയുടെ സെഞ്ച്വറി കരുത്തില്‍ ലങ്ക 290 റണ്‍സ് നേടി പുറത്തായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 503ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 213 റണ്‍സിന്റെ വന്‍ ഒന്നാം ഇന്നിങ്സ് ലീഡാണ് വഴങ്ങിയത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാരാംശ് ജെയിന്‍ രണ്ട് വിക്കറ്റുകള്‍ നേടി.
നാലാം ദിനം എട്ടിന് 265 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് ദനുഷയുടെ സെഞ്ച്വറി മാത്രമാണ് ആശ്വാസമായുള്ളത്. 162 പന്തില്‍ എട്ടു ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 103 റണ്‍സ് നേടിയ താരം ഏറ്റവുമൊടുവിലാണ് പുറത്തായത്. അവസാന രണ്ട് വിക്കറ്റുകള്‍ പിഴുത് സാരാംശാണ് ലങ്കന്‍ ഇന്നിങ്സിന് തിരശീലയിട്ടത്.
രണ്ടാം ഇന്നിങ്സില്‍ സൂര്യബന്ദാര സെഞ്ച്വറിക്കരികെ വീണത് ലങ്കയ്ക്ക് നിരാശയായി. 10 ഫോറും ഒരു സിക്സുമുള്‍പ്പെടെ 92 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഒന്നാമിന്നിങ്സില്‍ 80 റണ്‍സും നേടിയിരുന്നു. കമിന്ദു മെന്‍ഡിസും (55) നാലാം ദിനം അര്‍ധ ശതകം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates