3 വിക്കറ്റ് പിഴുത് ചഹല്‍, കാമിയോ ഇന്നിങ്‌സുമായി ജിതേഷ് ശര്‍മ; രാജസ്ഥാന് 190 റണ്‍സ് വിജയ ലക്ഷ്യം

റോയല്‍സിനായി ചഹല്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
രാജസ്ഥാന്‍ റോയല്‍സിന് എതിരെ പഞ്ചാബിന്റെ ഭനുക രജപക്‌സെയുടെ ബാറ്റിങ്/ഫോട്ടോ: പിടിഐ
രാജസ്ഥാന്‍ റോയല്‍സിന് എതിരെ പഞ്ചാബിന്റെ ഭനുക രജപക്‌സെയുടെ ബാറ്റിങ്/ഫോട്ടോ: പിടിഐ
Updated on: 
1 min read

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്‍പില്‍ 190 റണ്‍സ് വിജയ ലക്ഷ്യം വെച്ച് പഞ്ചാബ്. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 189 റണ്‍സ് കണ്ടെത്തിയത്. ബെയര്‍‌സ്റ്റോ അര്‍ധ ശതകം കണ്ടെത്തി. 

40 പന്തില്‍ നിന്നാണ് ബെയര്‍‌സ്റ്റോ 8 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തിയത്. ശിഖര്‍ ധവാന്‍ 12 റണ്‍സ് മാത്രം എടുത്ത് മടങ്ങി. 18 പന്തില്‍ നിന്ന് 4 ഫോറും രണ്ട് സിക്‌സും അടിച്ച ജിതേഷ് ശര്‍മയുടെ 38 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സും പഞ്ചാബിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ലിവിങ്‌സ്റ്റണ്‍ 22 റണ്‍സ് എടുത്ത് മടങ്ങി. 

റോയല്‍സിനായി ചഹല്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. റബാഡ ഉള്‍പ്പെടുന്ന പഞ്ചാബ് ബൗളര്‍മാരെ അതിജീവിച്ച് ചെയ്‌സ് ചെയ്യുക രാജസ്ഥാന് വെല്ലുവിളിയാണ്. 

ദേവ്ദത്ത് പടിക്കലിനെ മധ്യനിരയിലേക്ക് മാറ്റി പകരം യശസ്വി ജയ്‌സ്വാള്‍ ആണ് ബട്ട്‌ലറിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. സീസണിന്റെ തുടക്കത്തില്‍ ഓപ്പണിങ്ങില്‍ ലഭിച്ച അവസരം മുതലെടുക്കാന്‍ യശസ്വിക്ക് കഴിഞ്ഞിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com