ഓവര്‍ടന് പകരം ദക്ഷിണാഫ്രിക്ക ഓള്‍ റൗണ്ടര്‍ ചെന്നൈ ടീമില്‍; ആരാണ് ഡിയാന്‍ ഫോറസ്റ്റര്‍?

പ്ലേ ഓഫ് പ്രതീക്ഷയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്
Dian Forrester
Dian Forresterx
Updated on
1 min read

ചെന്നൈ: പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടനു പകരം ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡിയാന്‍ ഫോറസ്റ്ററാണ് ഓവര്‍ടനു പകരം ടീമിലെത്തുന്നത്. തുടയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓവര്‍ടന്റെ അപ്രതീക്ഷിത മടക്കം. ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നില്‍ക്കെയാണ് ഫോമില്‍ നില്‍ക്കുന്ന ഓവര്‍ടന്റെ പുറത്താകല്‍.

ദക്ഷിണാഫ്രിക്കയ്ക്കായി 5 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് 24കാരനായ ഫോറസ്റ്റര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടി20യില്‍ 681 റണ്‍സ് നേടിയിട്ടുണ്ട്. 140 ആണ് സ്‌ട്രൈക്കറ്റ് റേറ്റ്.

സീസണില്‍ ചെന്നൈ ബൗളര്‍മാരില്‍ സ്ഥിരത പുലര്‍ത്തിയ അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റിങിലൂടെ ടീമിനു തുണയായ താരമാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടന്‍. തുടയെല്ലിനു പരിക്കേറ്റ താരത്തിനു സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. താരം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണെന്നു ടീം സ്ഥിരീകരിച്ചിരുന്നു.

Dian Forrester
തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

മികച്ച പേസര്‍മാരില്ലാതെ പരുങ്ങിയ സിഎസ്‌കെയ്ക്ക് ജാമി ഓവര്‍ടന്റെ പേസ് ബൗളിങ് വലിയ തുണയായി മാറിയിരുന്നു. ബാറ്റിങിലും ഒപ്പം ഫീല്‍ഡിങിലും താരം തിളങ്ങി. സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച താരം 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 136 റണ്‍സും നേടി. ഓവര്‍ടന്‍ പുറത്തായതോടെ അവസാന 3 മത്സരങ്ങളില്‍ ചെന്നൈ ബൗളിങ് വലിയ പ്രതിസന്ധിയിലായി.

2025ലെ മെഗാ ലേലത്തില്‍ ഒന്നരക്കോടിക്കാണ് ഓവര്‍ടനെ ചെന്നൈ സ്വന്തമാക്കിയത്. ഇതേ തുകയ്ക്ക് ഈ സീസണില്‍ താരത്തെ നിലനിര്‍ത്തുകയും ചെയ്തു. സീസണില്‍ ടീമിന്റെ വിശ്വസ്തനായി തുടരുന്നതിനിടെയാണ് പരിക്ക് വില്ലനായത്.

Dian Forrester
ശ്രീജേഷിനെ പുറത്താക്കി ഫ്രഞ്ചുകാരനെ പ്രതിഷ്ഠിച്ചു; ഫ്രെഡറിക്ക് സോയസ് ജൂനിയര്‍ ഹോക്കി ടീം പരിശീലകന്‍
Summary

Chennai Super Kings have brought in South African all-rounder Dian Forrester as a replacement for Jamie Overton for the remainder of IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com