ബ്ലൂ ടൈഗേഴ്സിനൊപ്പം ഇനി 'യൂണിവേഴ്സൽ ബോസും'; ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ല്‍ നിര്‍ണായക പങ്ക് വഹിക്കും.
Chris Gayle,Blue Tigers
Chris Gayle Becomes Co-Owner of Blue Tigers UK Cricket Brand.
Edited By:
Updated on
1 min read

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും.

Chris Gayle,Blue Tigers
മാപ്പപേക്ഷ നൽകി തലയൂരി ശ്രീശാന്ത്, വിലക്ക് പിൻവലിച്ചതായി കെസിഎ

കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ല്‍ നിര്‍ണായക പങ്ക് വഹിക്കും. കേരളത്തില്‍ നിന്നുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിയെടുക്കുന്നതിലും ക്രിസ് ഗെയ്ല്‍ സജീവമായി ഇടപെടും.

Chris Gayle,Blue Tigers
40 വര്‍ഷത്തിന് ശേഷം മെക്‌സിക്കന്‍ അപാരത!, 'ഡോര്‍' അടഞ്ഞ് ഇക്വഡോര്‍, പ്രീ ക്വാര്‍ട്ടറില്‍

ക്രിസ് ഗെയ്‌ലിനെ ബ്ലൂ ടൈഗേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്ന് ബ്ലൂ ടൈഗേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സുഭാഷ് ജോര്‍ജ് മാനുവല്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ആഗോള തലത്തിലുള്ള സ്വീകാര്യതയും ക്രിക്കറ്റിനോടുള്ള അഭിനിവേശവും തങ്ങളുടെ പ്രയാണത്തിന് വലിയ മുതല്‍ക്കൂട്ടാകും. ഈ കൂട്ടുകെട്ടിലൂടെ ബ്ലൂ ടൈഗേഴ്സ് ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Chris Gayle,Blue Tigers
ഹാളണ്ടിന്റെ മികവില്‍ നോര്‍വെ; ഐവറി കോസ്റ്റിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറില്‍; ഇനി എതിരാളി കാനറികള്‍

കേരളത്തില്‍ നിന്നുള്ള യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടാനും, മികച്ച പരിശീലനത്തിലൂടെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഉന്നത തലങ്ങളിലേക്ക് മുന്നേറാനും ഇതൊരു സുവര്‍ണ്ണാവസരമാകുമെന്നും സുഭാഷ് ജോര്‍ജ് മാനുവല്‍ വ്യക്തമാക്കി.

ബ്ലൂ ടൈഗേഴ്‌സ് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് സഹ ഉടമ ശിവപ്രസാദ് എം പറഞ്ഞു. ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യം തങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുമെന്നും ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Chris Gayle Becomes Co-Owner of Blue Tigers UK Cricket Brand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com