'നാലാം ദിനം തന്നെ ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് പരിശീലിച്ചു, 100 റണ്‍സ് വേണമെങ്കിലും ഇറങ്ങുമായിരുന്നു'

അവസാന വിക്കറ്റ് വീഴുമ്പോള്‍ ഇടതുകൈ സ്ലിങ് കെട്ടിവെച്ച് നോണ്‍ സ്‌ക്ക്രൈിങ് എന്‍ഡിലായിരുന്നു ക്രിസ് വോക്‌സ്
never considered not going out to bat against India: Chris Woakes says
ക്രിസ് വോക്‌സ്
Updated on
1 min read

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറ് റണ്‍സിന് വിജയിച്ചപ്പോള്‍ ഇംഗ്ലീഷ് ബാറ്റര്‍ കിസ് വോക്സിന്റെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റും ചര്‍ച്ചയായിരുന്നു. ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റിട്ടും ബാറ്റുചെയ്യാനിറങ്ങിയ ഇംഗ്ലീഷ് ക്രിസ് വോക്സ് ക്രിക്കറ്റ് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങി. ഇപ്പോള്‍ ആ നിമിഷത്തെ അനുഭവം തുറന്നുപറയുകയാണ് താരം.

തോളില്‍ പരിക്കേറ്റെങ്കിലും ബാറ്റ് ചെയ്യേണ്ടെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ തന്റെ കരിയറിനെ കുറിച്ച് ചിന്തിച്ചിരുന്നതായും ക്രിസ് വോക്‌സ് പറഞ്ഞു. അഞ്ചാം ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴുമ്പോള്‍ ഇടതുകൈ സ്ലിങ് കെട്ടിവെച്ച് നോണ്‍ സ്‌ക്ക്രൈിങ് എന്‍ഡിലായിരുന്നു ക്രിസ് വോക്‌സ്.

'എല്ലാവര്‍ക്കും വേണ്ടി അത് ചെയ്യേണ്ടത് എന്റെ കടമയാണെന്ന് കരുതി, അത് വിജയിക്കാതെ പോയതില്‍ എനിക്ക് ഇപ്പോഴും സങ്കടമുണ്ട്, ശരിക്കും തകര്‍ന്നുപോയി. പക്ഷേ, ജയിക്കാന്‍ 100 റണ്‍സ് കൂടി ഉണ്ടായിരുന്നെങ്കില്‍ പോലും മത്സരത്തില്‍ നിന്ന് പുറത്തുപോകുന്നതിനെ കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല, എന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ താരങ്ങള്‍ സമീപിച്ചു, എന്നാല്‍ ഏതൊരു കളിക്കാരനും ഇങ്ങനെ തന്നെയാകും ചെയ്യുകയെന്നും താരം പറഞ്ഞു.

ഒന്‍പത് വിക്കറ്റുകൊണ്ട് മത്സരം അവസാനിപ്പിക്കാന്‍ തയാറല്ലായിരുന്നു. ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് മാര്‍ക്കസ് ട്രെസ്‌കോത്തിക്കിനൊപ്പം നാലാം ദിനം ഒറ്റക്കൈകൊണ്ട് ബാറ്റിങ് പരിശീലിക്കാന്‍ തുടങ്ങിയിരുന്നുവെന്നും ക്രിസ് വോക്‌സ് വെളിപ്പെടുത്തി.

പരിക്കില്‍ തന്നെ ആശ്വസിപ്പിച്ച് ഋഷഭ് പന്ത് ശബ്ദ സന്ദേശം അയച്ചതായും ക്രിക്‌സ് വോക്‌സ് വെളിപ്പെടുത്തി. 'എല്ലാം ശരിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, എപ്പോഴെങ്കിലും നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'. പന്ത് പറഞ്ഞു.താനെറിഞ്ഞ പന്ത് കൊണ്ട് ഋഷഭ് പന്തിന് പരിക്കേറ്റതില്‍ ക്ഷമാപണം നടത്തിയതായും ക്രിസ് വോക്‌സ് പറഞ്ഞു.

Summary

Never considered not going out to bat against India: Chris Woakes says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com