വീണ്ടും അല്‍ക്കരാസ്- ജോക്കോവിച് പോരാട്ടം; സിന്‍സിനാറ്റിയില്‍ സൂപ്പര്‍ ഫൈനല്‍

വിംബിള്‍ഡണില്‍ ജോക്കോവിചിനെ അട്ടിമറിച്ച് കിരീടം നേടിയാണ് അല്‍ക്കാരസ് സിന്‍സിനാറ്റിയിലെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഒഹിയോ: ടെന്നീസ് ലോകത്തെ ആവേശത്തിലാക്കി വീണ്ടുമൊരു നൊവാക് ജോക്കോവിച്- കാര്‍ലോസ് അല്‍ക്കരാസ് കിരീട പോരാട്ടം. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് ഫൈനലിലാണ് ദിവസങ്ങളുടെ മാത്രം ഇടവേളയിലാണ് ഇതിഹാസ സെര്‍ബിയന്‍ താരവും ഭാവിയുടെ സൂപ്പര്‍ താരമെന്നു വിശേഷണമുള്ള സ്പാനിഷ് കൗമാര വിസ്മയം കാര്‍ലോസ് അല്‍ക്കരാസും നേര്‍ക്കുനേര്‍ വരുന്നത്. 

വിംബിള്‍ഡണില്‍ ജോക്കോവിചിനെ അട്ടിമറിച്ച് കിരീടം നേടിയാണ് അല്‍ക്കാരസ് സിന്‍സിനാറ്റിയിലെത്തിയത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡുള്ള ജോക്കോ എക്കലാത്തേയും മികച്ച ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡുള്ള മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താനുള്ള ശ്രമത്തിലായിരുന്നു. ആ സ്വപ്‌നമാണ് അല്‍ക്കരാസ് തല്ലിക്കെടുത്തിയത്. ആ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരമാണ് ജോക്കോയ്ക്ക്.

സെമിയില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയാണ് താരം വിജയം പിടിച്ച് ഫൈനലുറപ്പിച്ചത്. അവസാന നാലില്‍ ഹുബര്‍ട്ട് ഹര്‍ക്കസിന്റെ കടുത്ത വെല്ലുവിളിയാണ് അല്‍ക്കരാസ് അതിജീവിച്ചത്. സ്‌കോര്‍: 2-6, 7-6, (7-4), 6-3. 

അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച് ഫൈനലിലേക്ക് കടന്നത്. അനായാസമായാണ് സെര്‍ബിയന്‍ ഇതിഹാസത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 7-6, 7-5.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com