'ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്'; ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കാന്‍ ഗംഭീര്‍

ഇതിനായിട്ടുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ പരിപാടി റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്.
Ryan ten Doeschate has joined
ഡെൻ ഡോഷെ, ഗംഭീര്‍, സഞ്ജു, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ പരിശീലനത്തിനിടെഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അത്താഴവിരുന്നൊരുക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഒക്ടോബര്‍ 10ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ടീമംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഗംഭീര്‍, തന്റെ വസതിയില്‍ അത്താഴവിരുന്നിനു ക്ഷണിച്ചത്.

Ryan ten Doeschate has joined
സ്റ്റാര്‍ക്കിനെ തിരിച്ചു വിളിച്ചു, റെന്‍ഷായും ടീമില്‍; കമ്മിന്‍സും മാക്‌സ്‌വെല്ലുമില്ല; ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

ഗംഭീറിന്റെ വസതിയിലെ ഗാര്‍ഡന്‍ ഏരിയയില്‍ 'ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്' ഒരുക്കാനാണ് ഗംഭീറിന്റെ പദ്ധതി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഡല്‍ഹിയില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അങ്ങനെവന്നാല്‍ അത്താഴവിരുന്ന് റദ്ദാക്കിയേക്കുമെന്നും ഗംഭീറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായിട്ടുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ പരിപാടി റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്.

Ryan ten Doeschate has joined
'സംഘര്‍ഷത്തെ കളിക്കളത്തിലേക്കു കൊണ്ടു വരുന്നു'; ഇന്ത്യാ -പാക് മത്സരം തല്‍ക്കാലം വേണ്ട: ഇംഗ്ലണ്ട് മുന്‍ നായകന്‍

ആദ്യ ടെസ്റ്റില്‍, വെസ്റ്റിന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 10നു ഇന്ത്യ മുന്നിലായി. ഒക്ടോബര്‍ 19നാണ് ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനം. മൂന്നു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഒക്ടോബര്‍ 29ന് ആരംഭിക്കും.

Summary

Coach Gautam Gambhir plans an open-air dinner for the Indian cricket team in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com