'ഓസീസിനോട് ഏറ്റുവാങ്ങിയ ആ തോല്‍വി വിരമിക്കലിനെ കുറിച്ച് ചിന്തിപ്പിച്ചു'; വെളിപ്പെടുത്തി രോഹിത് ശര്‍മ

changed India from Adelaide
രോഹിത് ശര്‍മഎക്സ്
Updated on
1 min read

മുംബൈ: 2023 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിതിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ വിജയിച്ച് വന്ന ഇന്ത്യ കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസീസിനോട് ദയനീയ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.

changed India from Adelaide
തകര്‍പ്പന്‍ പ്രകടനവുമായി ജെമിമ റോഡ്രിഗ്‌സ്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം

ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അന്ന് തോന്നിയത് രോഹിത് ശര്‍മ വെളിപ്പെടുത്തി. 'ആ നിരാശയില്‍ നിന്ന് കരകയറാന്‍ കുറച്ച് സമയമെടുത്തു. പിന്നീട് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ക്രിക്കറ്റെന്നും എനിക്ക് അത് അത്ര എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു, ടി20 ലോകകപ്പ് ആയാലും 2023 ലെ ലോകകപ്പ് ആയാലും, ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. അതിനാല്‍ അത് സാധിക്കാതെ വന്നപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയെന്നും സാധാരണ നിലയിലേക്ക് തിരികെ വരാന്‍ രണ്ട് മാസമെടുത്തു,' രോഹിത് പറഞ്ഞു.

changed India from Adelaide
പാക് ബൗളര്‍ വിക്കറ്റ് ആഘോഷിച്ചു, പ്രതികരിച്ച് വൈഭവ്- വൈറല്‍ വിഡിയോ

'ഞാന്‍ 2022ല്‍ ക്യാപ്റ്റനായത് മുതല്‍ ലോകകപ്പ് വിജയത്തിനായുള്ള പരിശ്രമത്തിലായിരുന്നു. തോല്‍വിക്ക് ശേഷം എന്റെ ഉള്ളില്‍ ബാക്കിയൊന്നും ഇല്ല എന്ന തോന്നലായിരുന്നു എന്നും രോഹിത് പറഞ്ഞു. വളരെ കഷ്ടതകള്‍ നിറഞ്ഞ നിമിഷമായിരുന്നു, പക്ഷെ ജീവിതം ഇവിടെയവസാനിക്കുന്നില്ല എന്ന കാര്യം എനിക്കറിയാമായിരുന്നു എന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ലോകകപ്പിന് ശേഷം വിമര്‍ശങ്ങള്‍ നേരിട്ടിട്ടും തന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജി വെക്കാതെ തുടര്‍ന്ന രോഹിത് 2024 ടി20 ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീട നേട്ടത്തിലെത്തിച്ചു.

Summary

Contemplated retirement after 2023 World Cup final defeat Rohit says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com