ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി കാണികൾ; കോപ്പ അമേരിക്ക ഫൈനൽ വൈകുന്നു

സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് കളി വൈകുന്നത്.
Copa America final
കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകുന്നുഎപി
Updated on
1 min read

മയാമി: അര്‍ജന്റീന - കൊളംബിയ കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകുന്നു. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് കളി വൈകുന്നത്. ഇതേത്തുടർന്ന് ഇന്ത്യന്‍ സമയം രാവിലെ 5.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 30 മിനിറ്റ് വൈകുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും ആറു മണിക്ക് ശേഷവും മത്സരം ആരംഭിച്ചിട്ടില്ല.

ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്കു കയറ്റില്ലെന്ന് കോപ്പ അമേരിക്ക സംഘാടകരായ കോൺമെബോൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിൽ എത്തിയ പലരും ഗേറ്റ് ചാടിക്കടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Copa America final
സ്പെയിൻ യൂറോ ചാമ്പ്യൻമാർ; കലാശപ്പോരിൽ ഇം​ഗ്ലണ്ടിനെ മുട്ടുകുത്തിച്ചു: നാലാം കിരീടം, 'ഇരട്ടി മധുരം'

ഇതോടെ സ്റ്റേഡിയത്തിലെ സുരക്ഷ ജീവനക്കാര്‍ ഗേറ്റ് അടച്ചതിനാൽ ടിക്കറ്റെടുത്ത ആരാധകരുടെ പ്രവേശനവും തടസപ്പെട്ടു. ഇതോടെ കൊളംബിയ, അർജന്റീന താരങ്ങൾ ഡ്രസിങ് റൂമുകളിലേക്ക് മടങ്ങി. കൊളംബിയയുടെ മഞ്ഞ ജേഴ്‌സി ധരിച്ച ആരാധകർ സുരക്ഷാ വേലി ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com