100ാം ഗോള്‍ വിടപറഞ്ഞ് പോയ മകന് സമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ; 7ാം മിനിറ്റില്‍ കയ്യടിച്ച് ആഴ്‌സണല്‍ ആരാധകരും

ആഴ്‌സണലിന് എതിരായ കളിയിലെ തന്റെ ഗോള്‍ വിടപറഞ്ഞ മകന് സമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ആഴ്‌സണലിന് എതിരെ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ/ഫോട്ടോ: എഎഫ്പി
ആഴ്‌സണലിന് എതിരെ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ/ഫോട്ടോ: എഎഫ്പി
Updated on
1 min read

എമറൈറ്റ്: ആഴ്‌സണലിന് എതിരായ കളിയിലെ തന്റെ ഗോള്‍ വിടപറഞ്ഞ മകന് സമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഴ്‌സണലിനോട് 3-1ന് തോറ്റ കളിയില്‍ 34ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ എത്തിയത്. 

മകന്റെ വിയോഗത്തിന് ശേഷം ക്രിസ്റ്റിയാനോ ഇറങ്ങിയ ആദ്യത്തെ മത്സരമായിരുന്നു അത്. ഗോള്‍ നേടിയതിന് ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി ക്രിസ്റ്റിയാനോ വിരല്‍ ചൂണ്ടി. കണ്ണ് നിറഞ്ഞായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍ ആഘോഷം. ക്രിസ്റ്റ്യാനോയുടെ പ്രീമിയര്‍ ലീഗിലെ 100ാമത്തെ ഗോളായിരുന്നു അത്. 

ഏപ്രില്‍ 19നാണ് ക്രിസ്റ്റ്യാനോ-ജോര്‍ജീന ദമ്പതികള്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചത്

മത്സരത്തിന് ഇടയില്‍ ക്രിസ്റ്റിയാനോയ്ക്ക് ആഴ്‌സണല്‍ ആരാധകര്‍ പിന്തുണ അറിയിക്കുകയും ചെയ്തു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു ആഴ്‌സണല്‍ ആരാധകര്‍. നേരത്തെ ലിവര്‍പൂള്‍ ആരാധകരും ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണ അറിയിച്ച് ഏഴാം മിനിറ്റില്‍ ഒരു മിനിറ്റ് നേരം കയ്യടിച്ചിരുന്നു. 

ഏപ്രില്‍ 19നാണ് ക്രിസ്റ്റ്യാനോ-ജോര്‍ജീന ദമ്പതികള്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ആണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ക്രിസ്റ്റിയാനോ പങ്കുവെച്ചിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com