'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

ഇതിനോടകം 4 മില്യണ്‍ ലൈക്കുകളാണ് ക്രിസ്റ്റിയാനോയുടെ കമന്റിന് ലഭിച്ചത്.
Cristiano Ronaldo sends heartfelt message to Messi after Argentina retirement
മെസി - ക്രിസ്റ്റ്യാനോ
Edited By:
Updated on: 
2 min read

ബ്യൂനസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് വീരോചിതമായ യാത്രയയപ്പാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സമ്മാനിച്ചത്. വിടവാങ്ങല്‍ മത്സരത്തിന് ശേഷം ലയണല്‍ മെസി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വൈകാരിക കുറിപ്പിന് താഴെ ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി, ലിയോ താങ്കള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും താങ്കളെ ഏറെ ബഹുമാനിക്കുന്നുവെന്നും എന്റെ കെട്ടിപ്പിടുത്തം സ്വീകരിക്കൂ എന്നും റൊണാള്‍ഡോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ലയണല്‍ മെസിയെ കുറിച്ച് ക്രിസ്റ്റ്യാനോ പറഞ്ഞ നല്ല വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതിനോടകം 4 മില്യണ്‍ ലൈക്കുകളാണ് ക്രിസ്റ്റിയാനോയുടെ കമന്റിന് ലഭിച്ചത്. ലോകഫുട്ബോളില്‍ മെസിയും ക്രിസ്റ്റിയാനോയും തമ്മിലുള്ള ആരോഗ്യപരമായ മത്സരം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു പതിറ്റാണ്ടായി ലോകഫുട്ബോളിനെ ഭരിച്ചിരുന്നത് ഇവരായിരുന്നു. മെസിയുടെ ബാഴ്സലോണയും ക്രിസ്റ്റിയാനോയുടെ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന എല്‍ക്ലാസികോ പോരാട്ടം ചരിത്രം സൃഷ്ടിച്ചു.

ബ്യൂണസ് അയേഴ്‌സില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബെനിനെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം നേടിയത്. മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയാണ് മെസി തന്റെ രാജ്യത്തിനായുള്ള അവസാന മത്സരം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഫൈനല്‍ വരെ അര്‍ജന്റീനയെ എത്തിച്ച മെസി; പിതാവിന്റെ മരണത്തിന് പിന്നാലെ ഓഗസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. നാലുവര്‍ഷം മുന്‍പ്, 1986ല്‍ മറഡോണയ്ക്ക് ശേശം ആര്‍ജന്റീനയെ ആദ്യമായി ലോകകിരീടത്തിലേക്ക് നയിച്ചതും മെസിയായിരുന്നു.

'ഇന്നലെ എന്റെ അവസാന മത്സരമായിരുന്നു, നീലയും വെള്ളയുമുള്ള ജഴ്‌സി അണിയുന്നത് ഞാന്‍ ഇപ്പോള്‍ തന്നെ മിസ്സ് ചെയ്തുതുടങ്ങി. എന്നാല്‍ ഞാന്‍ ശരിയായ തീരുമാനമാണ് എടുത്തതെന്ന് എനിക്കറിയാം,' ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ദീര്‍ഘമായ പോസ്റ്റില്‍ മെസ്സി കുറിച്ചു. 'സന്തോഷവും കുറച്ച് സങ്കടങ്ങളും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു ഇത്. എന്നാല്‍ ഞാന്‍ വെച്ച ഓരോ ചുവടും അര്‍ത്ഥവത്തമായിരുന്നെന്ന് എനിക്കുറപ്പുണ്ട്...'

'നമ്മുടെ രാജ്യത്തെ അര്‍ഹിക്കുന്ന ഉയരങ്ങളിലെത്തിക്കുകയും, ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, ഇവിടെ നമ്മോടൊപ്പം ഉണ്ടായിരുന്നപ്പോഴും സ്വര്‍ഗ്ഗത്തിലിരുന്നും നമ്മള്‍ വെച്ച ഓരോ ചുവടിലും നമ്മെ സഹായിക്കുകയും ചെയ്ത മറഡോണയെ ഞാന്‍ മറക്കില്ല. അര്‍ജന്റീനയ്ക്കായി കളിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഒരിക്കലും അവസാനിക്കണമെന്ന് ആഗ്രഹിക്കാത്ത ഒന്ന്. ഇരുപത് വര്‍ഷം ഇൗ കുപ്പായമണിയാന്‍ സാധിച്ചതില്‍ നന്ദിയുണ്ട്. ഇൗ യാത്രയില്‍ ഒരുപാട് പേര്‍ കൂടെയുണ്ടായി. കൂടെ കളിച്ച, പിന്തുണച്ച എല്ലാവരെയും ഓര്‍ക്കുന്നു.

'മഹത്തരമായ നേട്ടങ്ങളുണ്ടാക്കാന്‍ ശക്തമായ ഒരു സംഘം പിന്നിലുണ്ടാകണം. അതാണ് വിജയങ്ങള്‍ക്കെല്ലാം കാരണം. അവരാണ് ലോകചാമ്പ്യന്‍മാരാകാന്‍ സഹായിച്ചത്. കുട്ടിക്കാലം തൊട്ട് എന്നെ പാകപ്പെടുത്തിയ പരിശീലകര്‍ക്ക് നന്ദി. വിമര്‍ശനങ്ങളുണ്ടായപ്പോള്‍ ചേര്‍ത്തുപിടിച്ച ആരാധകരുണ്ട്. അര്‍ജന്റീനയ്ക്കായി ആര്‍പ്പുവിളിക്കാന്‍ എത്ര ദൂരത്തും അവരെത്തി. ആ പിന്തുണ തുടരണം. മോശം സമയം ഇനിയും വന്നേക്കാം. അന്നും ഇതുപോലെ കൂടെയുണ്ടാകണം. ഞാനെന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇൗ ടീമിനെയും ഇനി വരുന്ന തലമുറയെയും ചേര്‍ത്തുപിടിക്കും. ഒരുപാടുപേരെക്കുറിച്ച് പറയണമെന്നുണ്ട്. ചിലരെ മറേന്നക്കാം. അച്ഛനെ ഓര്‍ക്കാതെ ഇതവസാനിപ്പിക്കാന്‍ കഴിയില്ല. നിങ്ങളെ ഞാന്‍ മിസ് ചെയ്യും. എല്ലാവരോടും സ്നേഹം. അഭിമാനത്തോടെ, ശാന്തനായി ഞാന്‍ മടങ്ങുന്നു. നന്ദി'.

Summary

Cristiano Ronaldo sends heartfelt message to Messi after Argentina retirement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com