ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറുമായുള്ള കരാർ അവസാനിപ്പിക്കുന്നു?

ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് താരത്തിനുള്ള അഭിപ്രായവ്യത്യാസമാണ് കരാർ അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
Ronaldo
Cristiano Ronaldo Set to End Al-Nassr Contract Amid Differences with Saudi Pro League Clubfile
Updated on
1 min read

റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ് അൽ നസറുമായുള്ള കരാർ അവസാനിപ്പിക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുങ്ങുന്നു എന്ന് സൂചന. ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് താരത്തിനുള്ള അഭിപ്രായവ്യത്യാസമാണ് കരാർ അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 2027 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാർ ഉള്ളത്. ഇത് അവസാനിപ്പിച്ച് മറ്റൊരു ക്ലബ്ബിലേക്ക് പോകാനാണ് റൊണാൾഡോയുടെ ശ്രമം.

Ronaldo
എസ് കല്യാണ രാമന്റെ 'ചാരുകേശി'യും... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബൈസിക്കിള്‍ കിക്കും'!

ലീഗിലെ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാൽ ക്ലബ് ഫ്രഞ്ച് താരം കരിം ബെൻസിമയെ ടീമിൽ എത്തിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിണക്കത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ. ലീഗിലെ അൽ റിയാദിനെതിരായ മത്സരത്തിൽ കളിക്കാനായി താരം കളത്തിലിറങ്ങിയിരുന്നില്ല. പരിശീലന സെഷനിൽ നിന്നും ക്രിസ്റ്റ്യാനോ വിട്ടു നിന്നതോടെയാണ് താരം ടീം വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

Ronaldo
'അന്ന് ഒരാളും പിന്തുണച്ചില്ല, ബഹുമാനിച്ചില്ല, പിന്നെന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം'- തുറന്നടിച്ച് യുവരാജ് സിങ്

സൗദി പ്രൊ ലീഗിന്റെ നടത്തിപ്പിൽ ക്രിസ്റ്റ്യാനോ ഇടപെടേണ്ടതില്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. 2023ൽ അൽ നസ്ർ ക്ലബ്ബിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ടീമിനൊപ്പം ഒരു പ്രധാന കിരീടവും ഇത് വരെ നേടാൻ കഴിഞ്ഞിട്ടില്ല. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിപ്പോകാനും അവിടെ വച്ച് വിരമിക്കൽ പ്രഖ്യാപിക്കാനും ക്രിസ്റ്റ്യാനോ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

Summary

Sports news: Cristiano Ronaldo Set to End Al-Nassr Contract Amid Differences with Saudi Pro League Club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com