'ചേട്ടന്റെ വെടിക്കെട്ട് പിന്നാലെ വരും'; ടോസ് ചെന്നൈയ്ക്ക്, ലഖ്‌നൗവിനെ ബാറ്റിങ്ങിനയിച്ചു

നായകൻ ഋതുരാജ്,സഞ്ജു സാംസൺ, കാർത്തിക് ശർമ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് ആണ് ചെന്നൈ ടീമിന്റെ ബലം.
IPL 2026
CSK Eye Crucial Win Against LSG to Keep IPL 2026 Playoff Hopes AliveFILE
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്യും.പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിക്കണം. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച സൂപ്പർ കിങ്‌സ് പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളിൽ ഏഴിലും തോറ്റ ലഖ്‌നൗ പട്ടികയിൽ അവസാന സ്ഥാനത്താണ് ഉള്ളത്.

IPL 2026
'മലയാളികളെ വിശ്വസിച്ചാൽ ജീവൻ വരെ നൽകും'; ചെന്നൈയിൽ നായകസ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും സഞ്ജു

നായകൻ ഋതുരാജ്,സഞ്ജു സാംസൺ, കാർത്തിക് ശർമ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് ആണ് ചെന്നൈ ടീമിന്റെ ബലം. നൂർ അഹമ്മദ്,അകീല്‍ ഹുസൈന്‍,മുകേഷ് ചൗധരി,ജാമി ഓവര്‍ടന്‍ എന്നിവരും മികച്ച ഫോമിലാണ് ബൗൾ ചെയ്യുന്നത്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പരിക്കിന്‍റെ നിഴലിലുള്ള എം എസ് ധോണി ഇന്ന് കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

IPL 2026
നെഹ്റയുടെ ബുദ്ധി, സിറാജിന്റെ കൃത്യത; വൈഭവിനെ വീഴ്ത്തിയ ഗുജറാത്ത് പ്ലാൻ ഇങ്ങനെ (വിഡിയോ)

എന്നാൽ, ലഖ്‌നൗവിന്റെ മുന്നോട്ടുള്ള യാത്രക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ മതിയാകൂ. ഇതുവരെ ഫോമിലെത്താതെ നിന്ന നിക്കോളാസ് പൂരാന്‍ കഴിഞ്ഞ മത്സരത്തിൽ ആദ്യമായി മികവിലേക്കുയര്‍ന്നതാണ് ടീമിന്റെ ശക്തി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ് എന്നിവർ മികച്ച തുടക്കം ടീമിന് നൽകും എന്നാണ് പ്രതീക്ഷ. നായകൻ ഋഷഭ് പന്ത് , അക്ഷത് രഘുവംശി എന്നിവർ കൂടി തിളങ്ങിയത് മികച്ച ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം.

Summary

CSK Eye Crucial Win Against LSG to Keep IPL 2026 Playoff Hopes Alive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com